ഇരിട്ടി : മണിക്കടവ് സെന്റ് തോമസ് യു പി സ്കൂളിൽ ശിശു ദിനാഘോഷം സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറെമുറിയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ക്രിസ്റ്റി മരിയ തോമസ് അധ്യക്ഷത വഹിച്ചു . ഫാ.ജോസ്ബിൻ ഈറ്റയ്ക്കൽ അനുഗ്രഹ സന്ദേശം നൽകി . സ്കൂൾ പ്രധാന അധ്യപിക മേരിക്കുട്ടി തോമസ് , മണിക്കടവ് അങ്കണവാടി അധ്യാപിക സലജ , അധ്യാപിക കെ.ജി. മഞ്ജുഷ എന്നിവർ പ്രസംഗിച്ചു . ശിശുദിനത്തിന്റെ ഭാഗമായി മണിക്കടവ് അങ്കണവാടി കുട്ടികൾക്കായി പുഞ്ചിരി മത്സരവും കളറിംഗ് മത്സരം , റാലി , സ്‌കിറ്റ് ,ശിശുദിന ഗാനം , പ്രച്ഛന്നവേഷം, മധുരപലഹാര വിതരണം തുടങ്ങി വർണാഭമായ പരിപാടികൾസംഘടിപ്പിച്ചു .
Childrencedaycelebration




































