അടക്കാത്തോട്: അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ വിജയോത്സവവും ശിശുദിനാഘോഷവും സംയുക്തമായി നടത്തി. സബ് ജില്ലാ കലാമേളയിൽ എൽ പി വിഭാഗം സെക്കൻ്റ് റണ്ണർ അപ് സ്ഥാനം വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്. ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിലും കായിക മേളയിലും കലാമേളയിലും മികച്ച സ്ഥാനങ്ങൾ നേടിയ കുട്ടികളെ അടയ്ക്കാത്തോട് മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ മനോഹരമായ റാലി അടക്കാത്തോട് ടൗണിനെ ഉത്സവലഹരിയിലാഴ്ത്തി.വിദ്യാലയത്തിൽ വച്ച് നടന്ന ശിശുദിനാഘോഷ പരിപാടിയിൽ സമ്മാനവിതരണവും പായസ വിതരണവും നടത്തി.മീറ്റിംഗിൽ പിടിഎ പ്രസിഡണ്ട് അൻസാദ് അസീസ് പ്രധാനാധ്യാപിക പി എ ലിസ്സി,മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ട് ഷൈജൻ മുതലപ്ര , സെക്രട്ടറി മുഹമ്മദ് റാഷി , എച്ച് എം ഇൻ ചാർജ് . ഷാജി മാത്യു , തോമസ് പയ്യപ്പള്ളിൽ, എന്നിവർ സംസാരിച്ചു. അധ്യാപകരായ . ജിതിൻ ദേവസ്യ,ജിമ്മി മാത്യു,ജിൻ്റുമോൾ ജോസ് സിന്ധു ജോർജ്, മുസ്തഫ കെ ടി , രാജിമോൾ എം സി , ആനീസ് സി എസ് , സുജിത്ത് ഇ, എം പി ടി എ പ്രതിനിധികൾ ചെറിയാൻ കുന്നുംപുറം,സജിന എ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Adakkathodeupschool




































