കണിച്ചാർ : കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ശിശുദിനാഘോഷം വിപുലമായ പരിപാടികളോടെ ആചരിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് കെ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എൻ വി മായ സ്വാഗതം ആശംസിച്ചു. എസ്എൻഡിപി യോഗം കണിച്ചാർ ശാഖ സെക്രട്ടറി രാജേന്ദ്രപ്രസാദ് ശിശുദിന സന്ദേശം നൽകി സംസാരിച്ചു. എസ്എൻഡിപി യോഗം കണിച്ചാർ ശാഖ പ്രസിഡന്റ് രാമകൃഷ്ണൻ കലോത്സവത്തിലും ശാസ്ത്രമേളയിലും, ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. മദർ പിടിഎ പ്രസിഡണ്ട് സുമി ടി ആശംസകൾ നേർന്നു. സോഷ്യൽ സയൻസ് കൺവീനർ ആതിര ടി ടി ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് പാൽപ്പായസം വിതരണവും യുകെജി കുട്ടികളുടെ ഫാൻസി ഡ്രസ്സ് മത്സരവും കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.
Childrenceday




































