കാപ്പാട് : കാപ്പാട് സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ ശിശുദിനാഘോഷവും വിജയോത്സവവും സംഘടിപ്പിച്ചു. സ്കൂൾ ലീഡർ കുമാരി എയ്ഞ്ചൽ മരിയ റെന്നി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡെപ്യൂട്ടി ലീഡർ മാസ്റ്റർ ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. മാസ്റ്റർ ഇവാൻ രാജു, മാസ്റ്റർ ആൻസൺ ജെയിംസ് എന്നിവർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.ഫാദർ സക്കറിയ തോമസ് കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ജാൻസി തോമസ്, പിടിഎ പ്രസിഡന്റ് സന്തോഷ്പെരേപ്പാടൻ, എം പി ടി പ്രസിഡന്റ് ജിസ്ന ടോബിൻ, വിദ്യാർത്ഥി പ്രതിനിധി കുമാരി ജോവാന്ന മാത്യു എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സാഹിത്യ സമാജം സെക്രട്ടറി മാസ്റ്റർ ആരോൺ ഷിനോദ് ചടങ്ങിൽ നന്ദി അർപ്പിച്ചു. തുടർന്ന് ശിശുദിന റാലിയും വിവിധ കലാപരിപാടികളും അരങ്ങേറി. ശേഷം വിജയോത്സവത്തിന്റെ ഭാഗമായി ഉപജില്ല കലോത്സവത്തിലും ശാസ്ത്ര മേളയിലും വിജയിച്ച കുട്ടികളെ ട്രോഫിയും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു. പി ടി എ യുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ബിരിയാണി നൽകി.
Kappadstsebastiyan




































