പൊതുഅവധി ; വോട്ടെടുപ്പ് ദിവസം അതത് ജില്ലകളില്‍ അവധി, ഉത്തരവിറക്കി സര്‍ക്കാര്‍

പൊതുഅവധി ; വോട്ടെടുപ്പ് ദിവസം അതത് ജില്ലകളില്‍ അവധി, ഉത്തരവിറക്കി സര്‍ക്കാര്‍
Dec 2, 2025 05:44 PM | By Remya Raveendran

തിരുവനന്തപുരം: തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ്. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിലാണ് അവധി. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നി‍ർദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷൻ മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും കൂടി പൊതുഅവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കിൽ അവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നൽകുന്നതിന് തൊഴിൽ ഉടമകൾക്ക് നിർദ്ദേശം നൽകുന്നതിനോ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. കേന്ദ്ര സർക്കാർ വകുപ്പുകളിലെയും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം.

Publicholiday

Next TV

Related Stories
‘സഞ്ചാർ സാഥി ആപ്പ് നിർബന്ധമല്ല, ഡിലീറ്റ് ചെയ്യാൻ സാധിക്കും’; വിവാദങ്ങളിൽ വിശദീകരണവുമായി കേന്ദ്രം

Dec 2, 2025 04:51 PM

‘സഞ്ചാർ സാഥി ആപ്പ് നിർബന്ധമല്ല, ഡിലീറ്റ് ചെയ്യാൻ സാധിക്കും’; വിവാദങ്ങളിൽ വിശദീകരണവുമായി കേന്ദ്രം

‘സഞ്ചാർ സാഥി ആപ്പ് നിർബന്ധമല്ല, ഡിലീറ്റ് ചെയ്യാൻ സാധിക്കും’; വിവാദങ്ങളിൽ വിശദീകരണവുമായി...

Read More >>
‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടിയെടുത്തു, ഇനി പൊലീസ് നടപടി എടുക്കട്ടെ’; വി ഡി സതീശൻ

Dec 2, 2025 04:29 PM

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടിയെടുത്തു, ഇനി പൊലീസ് നടപടി എടുക്കട്ടെ’; വി ഡി സതീശൻ

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടിയെടുത്തു, ഇനി പൊലീസ് നടപടി എടുക്കട്ടെ’; വി ഡി...

Read More >>
കേരളത്തിൽ എസ്ഐആർ നടപടി ക്രമങ്ങൾ തുടരാം;നിർദേശം നൽകി സുപ്രീംകോടതി

Dec 2, 2025 03:41 PM

കേരളത്തിൽ എസ്ഐആർ നടപടി ക്രമങ്ങൾ തുടരാം;നിർദേശം നൽകി സുപ്രീംകോടതി

കേരളത്തിൽ എസ്ഐആർ നടപടി ക്രമങ്ങൾ തുടരാം;നിർദേശം നൽകി...

Read More >>
വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി

Dec 2, 2025 03:28 PM

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും...

Read More >>
രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

Dec 2, 2025 03:20 PM

രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക്...

Read More >>
സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന

Dec 2, 2025 02:54 PM

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തില്‍...

Read More >>
Top Stories

News Roundup