ഇരിട്ടി: ഇരിട്ടി സീനിയര്‍ ചേംബറിന് ഏരിയയിലെ മികച്ച ലീജിയന്‍ ഉള്‍പ്പെടെ നാല് അവാര്‍ഡുകള്‍ നേടി. മികച്ച ഗ്രോത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് അവാര്‍ഡും , മികച്ച പ്രസിഡന്റ് ആയി ഇരിട്ടി ലീജിയനിലെ ജോയ് പടിയൂര്‍, മേഖലയിലെ മികച്ച സീനിയര്‍ ആയി ഡോ.ജി.ശിവരാമകൃഷ്ണന്‍ എന്നീ അവാര്‍ഡുകളുമാണ് ലഭിച്ചത്.
നീലേശ്വരത്തു നടന്ന മേഖല സമ്മേളത്തില്‍ വെച്ച് അവാര്‍ഡുകള്‍ കൈമാറി. വിഎസ്. ജയന്‍, ജോയ് പടിയൂര്‍, കെ. സുരേഷ് ബാബു എന്നിവരെ സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ (പിപിഎഫ്) അംഗങ്ങളായി തെരഞ്ഞെടുത്തു .
Iritty





































