കൊച്ചി : മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്രസര്‍ക്കാര്‍. ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് ടെലികോം മന്ത്രാലയം പിന്‍വലിച്ചു. ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട എന്ന് കേന്ദ്രം.
ഇന്ത്യയില്‍ വില്‍പന നടത്തുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ വിശദികരണവുമായി കേന്ദ്രം നേരത്തെ രംഗത്തെത്തിയിരുന്നു. ആപ്പ് ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്ന് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെ വ്യക്തമാക്കി. പൗരന്മാരെ നിരീക്ഷിക്കാനുള്ള സര്‍ക്കാറിന്റെ പുതിയ നീക്കം എന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
സഞ്ചാര്‍ സാഥി ആപ്ലിക്കേഷന്‍ നിര്‍ബന്ധം ആക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല എന്ന് ആപ്പിളും വ്യക്തമാക്കിയിരുന്നു. സഞ്ചാര്‍ സാഥി ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശത്തോട് സഹകരിക്കാന്‍ കഴിയില്ലെന്നും ഐഒഎസ് ഇക്കോ സിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കും എന്നും ആപ്പിള്‍ അറിയിച്ചതായാണ് വിവരം. സഞ്ചാര്‍ സാഥി ആപ്പ് ചാരവൃത്തിക്ക് ഉള്ളതല്ലെന്നും രാഷ്ട്രീയ കലര്‍ത്തുന്നത് അനാവശ്യമാണെന്നും ബിജെപിയും പ്രതികരിച്ചു.
Sancharsadhiaap

















.jpeg)




















