തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്;പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്;പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
Dec 7, 2025 08:18 AM | By sukanya

തിരുവനന്തപുരം:  തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് പരസ്യ പ്രചാരണം അവസാനിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളാണ് മറ്റന്നാൾ പോളിങ്ങ് ബൂത്തിലെത്തുക. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്ന് കഴിഞ്ഞു.

നാടിന്റെ മുക്കിലും മൂലയിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ എത്തിച്ച 20 ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനാണ് ഇന്ന് വൈകുന്നേരം തിരശീല വീഴുന്നത്. പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുളള തിരഞ്ഞെടുപ്പായിരുന്നെങ്കിലും പൊതു – രാഷ്ട്രീയ വിഷയങ്ങൾക്ക് തന്നെ ആയിരുന്നു പ്രചരണ രംഗത്ത് മേൽക്കൈ. വികസന-ക്ഷേമകാര്യങ്ങൾ പ്രാദേശിക തലത്തിലൊതുങ്ങിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി,ശബരിമല സ്വർണക്കൊളള, ജമാഅത്തെ ഇസ്‌ലാമി ബന്ധം, സിപിഐഎം – ബിജെപി അന്തർധാര, ദേശിയപാത തകർച്ച തുടങ്ങിയവയാണ് രംഗം കൈയ്യടക്കിയത്.

ഭരണവിരുദ്ധവികാരത്തിലൂടെ നേട്ടമുണ്ടാക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പ്രാദേശിക ഭരണകൂടങ്ങളിലും സ്വാധീനം വർധിപ്പിക്കുക ലക്ഷ്യമിട്ട് ബിജെപി മുന്നണിയും വലിയ പ്രചരണം നടത്തുന്നുണ്ട്. ഈമാസം 11ന് വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ പാലക്കാട് വരെയുളള വടക്കൻ ജില്ലകളിലെ പ്രചരണം 9ന് സമാപിക്കും.

Thiruvanaththapuram

Next TV

Related Stories
ഗോവയിൽ റെസ്റ്റോറന്റിൽ വൻ തീപിടുത്തം; 23 പേർ മരിച്ചു

Dec 7, 2025 08:28 AM

ഗോവയിൽ റെസ്റ്റോറന്റിൽ വൻ തീപിടുത്തം; 23 പേർ മരിച്ചു

ഗോവയിൽ റെസ്റ്റോറന്റിൽ വൻ തീപിടുത്തം; 23 പേർ...

Read More >>
എൽഡിഎഫ് പേരാവൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി നടത്തി.

Dec 7, 2025 08:23 AM

എൽഡിഎഫ് പേരാവൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി നടത്തി.

എൽഡിഎഫ് പേരാവൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി...

Read More >>
കൊല്ലത്ത് മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു.

Dec 7, 2025 07:35 AM

കൊല്ലത്ത് മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു.

കൊല്ലത്ത് മീൻപിടുത്ത ബോട്ടുകൾക്ക്...

Read More >>
ആറളം പുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Dec 7, 2025 07:07 AM

ആറളം പുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ആറളം പുഴയിൽ വയോധികനെ മരിച്ച നിലയിൽ...

Read More >>
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  രാഹുൽ ഈശ്വറിന് ജാമ്യം  ഇല്ല

Dec 6, 2025 07:19 PM

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ്യം ഇല്ല

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുൽ ഈശ്വറിന് ജാമ്യം ...

Read More >>
'വാക്ക് ഫോർ പീപ്പിൾ' ജനകീയ നടത്തവുമായി യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി

Dec 6, 2025 05:16 PM

'വാക്ക് ഫോർ പീപ്പിൾ' ജനകീയ നടത്തവുമായി യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി

'വാക്ക് ഫോർ പീപ്പിൾ' ജനകീയ നടത്തവുമായി യു.ഡി.എഫ് കേളകം പഞ്ചായത്ത്...

Read More >>
Top Stories

News Roundup

Entertainment News