ഗോവ : ഗോവയിൽ റെസ്റ്റോറന്റിൽ വൻ തീപിടുത്തം. 23 പേർ മരിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. നോർത്ത് ഗോവയിലെ അർപോറയിലാണ് സംഭവം. റോമിയോ ലെയ്‌നിലെ ബിർച്ച് നൈറ്റ്ക്ലബിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
മരിച്ചവരിൽ ഭൂരിഭാഗവും ക്ലബ്ബിന്റെ തൊഴിലാളികളായിരുന്ന. അതിൽ മൂന്ന് സ്ത്രീകളും ഉൾപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മരിച്ചവരിൽ വിനോദസഞ്ചാരികൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 23 പേരിൽ മൂന്ന് പേർ പൊള്ളലേറ്റും മറ്റുള്ളവർ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രാഥമിക വിവരങ്ങൾ പ്രകാരം നൈറ്റ്ക്ലബ് അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ലബ് മാനേജ്‌മെന്റിനെതിരെയും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടും അത് പ്രവർത്തിക്കാൻ അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെയും ഞങ്ങൾ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമക്കി.
Gova

_(8).jpeg)



_(8).jpeg)

_(8).jpeg)



_(8).jpeg)


























