പേരാവൂർ: 63 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ സമസ്ത മേഖലകളിലും വികസന മുരടിപ്പ് മാത്രമാണെന്നും തങ്ങൾ ഭരണത്തിലേറിയാൽ സമഗ്രവികസനം നടപ്പിലാക്കുമെന്നും യുഡിഎഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.പേരാവൂർ ടൗണിന്റെ മുഖഛായ മാറ്റും വിധം ബൈപ്പാസ് റോഡ്, പാർക്ക്, പാർക്കിങ്ങ് ഏരിയകൾ, സൗന്ദര്യവത്കരണം, വൃത്തിയും അപകടരഹിതവുമായ നടപ്പാതകൾ, മാലിന്യ സംസ്‌കരണ പ്ലാന്റുകൾ, പൊതു ശൗചാലയങ്ങൾ, മത്സ്യ-മാംസ-പഴം-പച്ചക്കറി മാർക്കറ്റുകൾ, വഴിവിളക്കുകൾ , പഞ്ചായത്തോഫീസ് നവീകരണം എന്നിവ നടപ്പിലാക്കും.
കായിക രംഗത്ത് മികവുള്ളവരെ കണ്ടെത്തി പരിശീലനം നല്കൽ, കളിക്കളം, എല്ലാ വാർഡിലും വയോജനവിശ്രമ മന്ദിരങ്ങൾ, ചെറുകിട വ്യവസായ യൂണിറ്റുകൾ, മുലയൂട്ടൽ കേന്ദ്രം, കുടിവെള്ള ലഭ്യത, കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട ടൂറിസം, താലൂക്കാസ്പത്രി നവീകരണം പൂർത്തീകരിക്കൽ, കാർഷിക മേഖലയിൽ സമഗ്രവികസനം എന്നിവ നടപ്പിലാക്കും.
പത്രസമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ അഡ്വ.ഷഫീർ ചെക്ക്യാട്ട്, പി.പി.ഷമാസ്, പി.എസ്.മാത്യു, കെ.പി.ദാസൻ, ജൂബിലി ചാക്കോ, സിറാജ് പൂക്കോത്ത് എന്നിവർ സംസാരിച്ചു.
Usfperavoor







































