മാധ്യമപ്രവര്‍ത്തകരോടുള്ള കടക്ക് പുറത്ത് പ്രയോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചയിടത്ത് മാത്രം പോവുക. വിളിക്കാത്ത ഇടത്ത് വന്നപ്പോഴാണ് പുറത്തുപോകൂ എന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ എവിടേയും വിളിച്ചയിടത്തേ പോകാന്‍ പാടുള്ളു. വിളിക്കാത്ത സ്ഥലത്ത് പോകാന്‍ പാടില്ല. വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്. അങ്ങനെയിരുന്നാല്‍ നിങ്ങള്‍ ഒന്ന് ദയവായി പുറത്തേക്ക് പോകുമോ എന്ന് ചോദിക്കുന്നതിന് പകരം പുറത്ത് കടക്ക് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടാകും. അത്രയേ ഉള്ളു – അദ്ദേഹം പറഞ്ഞു.
എം പിമാരുടെ പ്രകടനത്തില്‍ സംവാദത്തിനുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വെല്ലുവിളിയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റടുത്തു. സംവാദത്തിന് തയ്യാറെന്നും സമയവും സ്ഥലവും തീരുമാനിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. യുഡിഎഫ് എംപിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയെ സംവാദത്തിന് കെ സി വേണുഗോപാല്‍ വെല്ലുവിളിച്ചിരുന്നു.
Pressmeetwithcm







































