ഇരിട്ടി : വിളക്കോട് പൊതുജന വായനശാലയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിൻ്റെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി. വായനശാലയിൽ വെച്ച് നടന്ന പരിപാടി വായനശാലാ സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് പി. അബുബക്കർ അധ്യക്ഷത വഹിച്ചു. കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ എസ് ഐ ആർ.പി. വിനോദ് ക്ലാസ് നയിച്ചു. പരിമിതികളിലും ഉന്നത വിദ്യാഭ്യാസത്തിൽ എത്തിയ നഫീസത്തുൽ മിസരിയ, ഒ. വിജിഷ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.പി. മുഹമ്മദ് മാസ്റ്റർ, തലശ്ശേരി ബഡ്സ് സ്കൂൾ അധ്യാപിക പി.പി. അർച്ചന, വായനശാല ലൈബ്രറേറിയൻ വി.കെ. ജസിന തുടങ്ങിയവർ പ്രസംഗിച്ചു .
Iritty



.jpeg)






.jpeg)
























