കണ്ണൂർ : നടി അക്രമിക്കപ്പെട്ട കേസിൽദിലീപിനെ വെറുതെ വിട്ട കോടതി വിധി പരിശോധിച്ചു വരികയാണെന്നും അപ്പീൽ നൽകുന്നതിനെ കുറിച്ചു സർക്കാർ പിന്നീട് ആലോചിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബ് തദ്ദേശം, 25 തെരുഞ്ഞെടുപ്പ് മുഖാമുഖത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഇന്നും എപ്പോഴും അതിജീവിതയ്ക്കൊപ്പമാണ്. നാളെയും അങ്ങനെ തന്നെയായിരിക്കും ഇതിൽ മാറ്റമില്ല. യു.ഡി.എഫ് കൺവീനർ ദിലീപിന് നീതി കിട്ടിയെന്ന വിചിത്രമായ പ്രതികരണം നടത്തിയത് തന്നെ അത്ഭുതപ്പെടുത്തി. എന്ത് ഉദ്യേശത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല കേരളം മുഴുവൻ അതിജീവിതയ്ക്കൊപ്പമാണ് യു.ഡി. എഫിൻ്റെ നിലപാട് ഇതല്ലെന്ന് വ്യക്തമായിരിക്കുകയാണ്. പൊലിസുകാരിലെ ക്രിമിനലുകൾ തന്നെകേസിൽ കുടുക്കുന്നതിനായി ഗൂഡാലോചന നടത്തിയതെന്ന ദിലീപിൻ്റെ പ്രതികരണത്തിന് പിന്നിൽ എന്താണെന്ന് അറിയില്ല നീതിയുക്തമായാണ് പൊലിസ് കേസ് അന്വേഷണം നടത്തിയത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലല്ല അന്വേഷണ ഉദ്യോഗസ്ഥൻ കേസ് അന്വേഷണം നടത്തുന്നത്. അവരുടെ മുൻപിൽ കിട്ടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Pinarayi vijayan







































