കണ്ണൂർ: കണ്ണൂരിന് പുതിയ നൃത്താനുഭവം പകർന്നു നൽകിയ ഇഡാ ഫെസ്റ്റിന്റെ ഏഴാമത് എഡിഷൻ ഡിസംബർ 19, 20 തീയ്യതികളിൽ കണ്ണൂർ ജവഹർലൈബ്രറി ഹാളിൽ നടക്കുമെന്ന് ഭാരവാഹികളായ ഷൈജ ബിനീഷും ബിനീഷ് കിരണും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 19 ന് വൈകു: 6-15 ന് ഫെസ്റ്റ് ഉൽഘാടനം ചെയ്യും തുടർന്ന് ഷൈജ ബിനീഷ് അവതരിപ്പിക്കുന്ന ഭരതനാട്യം, ഡോ: നീനപ്രസാദിന്റെ മോഹിനിയാട്ടം. 20 ന് പത്മശ്രി ഗീതചന്ദ്രൻ (ഡൽഹി) അവതരിപ്പിക്കുന്ന ഭരതനാട്യം, അൻഷിക കതറിയ (ലക്നോ ) അവതരിപ്പിക്കുന്ന കഥക് എന്നിവയുണ്ടാകും. നേരത്തെ നടത്തിയ ഫെസ്റ്റിൽലോക പ്രശസ്തരായ പല നർത്തകരേയും കണ്ണൂരിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഫെസ്റ്റിന്റെ പ്രവേശനം തികച്ചും സൗജന്യമാണെന്നും സംഘാടകർ പറഞ്ഞു.
Edafestinkannur







































