പുതുച്ചേരി : കേന്ദ്രസർക്കാരിന് മാത്രമാണ് തമിഴ്നാട് സംസ്ഥാനവും പുതുച്ചേരി യൂണിയൻ ടെറിട്ടറിയുമെന്ന് ടിവി കെ അധ്യക്ഷൻ വിജയ്. എന്നാൽ ടിവികെയ്ക്ക് അങ്ങനെയല്ല. എല്ലാവരും ഒന്നാണ്, എല്ലാവരും സ്വന്തക്കാരാണ്. വിജയ് തമിഴ്നാടിന് വേണ്ടിമാത്രമല്ല സംസാരിക്കുക, പുതുച്ചേരിയിക്ക് വേണ്ടിയും സംസാരിക്കും. പുതുച്ചേരി സർക്കാർ ഡിഎംകെ സർക്കാരിനെ പോലെയല്ലെന്നും വിജയ് പറഞ്ഞു.
41 പേരുടെ മരണത്തിന് കാരണമായ കരൂരിലെ ദുരന്തത്തിന് ശേഷം വിജയ് പങ്കെടുക്കുന്ന ആദ്യ പൊതുയോഗമാണിത്. ടിവികെ നടത്തുന്ന റാലിയ്ക്ക് കൃത്യമായ സുരക്ഷ ഒരുക്കി. പുതുച്ചേരി മുഖ്യമന്ത്രിയ്ക്ക് നന്ദി. ഇത് കണ്ടെങ്കിലും ഡിഎംകെ സർക്കാർ പഠിച്ചാൽ നല്ലത്. ഡിഎംകെ അടുത്ത തിരഞ്ഞെടുപ്പിൽ പഠിക്കും. പുതുച്ചേരിയെ കേന്ദ്രസർക്കാർ അവഗണിയ്ക്കുന്നു.
പുതുച്ചേരിയ്ക്ക് സംസ്ഥാന പദവി ഇനിയും നൽകിയില്ല. നിരവധി തവണ നിയമസഭ പ്രമേയം പാസാക്കി. എന്നാൽ കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. ഡിഎംകെയെ ജനങ്ങൾ വിശ്വസിക്കരുത്. ജനങ്ങളെ പറഞ്ഞ് പറ്റിയ്ക്കുകയാണ് അവരെന്നും വിജയ് വ്യക്തമാക്കി.
Vijayforputhucheri







































