നീതി കിട്ടിയില്ല, അതിജീവിതയ്‌ക്കൊപ്പം’; വിവാദത്തിന് പിന്നാലെ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ്

നീതി കിട്ടിയില്ല, അതിജീവിതയ്‌ക്കൊപ്പം’; വിവാദത്തിന് പിന്നാലെ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ്
Dec 9, 2025 03:00 PM | By Remya Raveendran

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച പ്രതികരണം വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ചില ഭാഗങ്ങള്‍ മാത്രമാണ് സംപ്രേഷണം ചെയ്തതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘നീതിന്യായ കോടതിയില്‍ നിന്ന് വിധി വരുമ്പോള്‍ തള്ളിപ്പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല, നീതി കിട്ടാനുള്ള കാര്യങ്ങള്‍ നടക്കണം. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയ്ക്ക് സര്‍ക്കാര്‍ ഉരുണ്ട് കളിക്കേണ്ട കാര്യമില്ല. അതിജീവിതയ്ക്ക് ഒപ്പമാണ്. കോണ്‍ഗ്രസ് അത് വ്യക്തമാക്കിയിട്ടുണ്ട്’, അടൂര്‍ പ്രകാശ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ കുറെ ആളുകള്‍ ശിക്ഷിക്കപ്പെട്ടെന്നും ദിലീപിനെ ഒഴിവാക്കിയെന്നും അതേക്കുറിച്ചുള്ള അഭിപ്രായമാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു അടൂര്‍ പ്രകാശിന്‍റെ വിശദീകരണം. അപ്പീല്‍ പോയി അതിജീവിതകള്‍ക്ക് നീതി ലഭിക്കുന്നുണ്ടോയെന്നും അടൂര്‍ പ്രകാശ് ചോദിച്ചു. അപ്പീല്‍ പോകുന്നതിനെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിക്കണം. അപ്പീല്‍ പോകണോ വേണ്ടയോ എന്നത് അടൂര്‍ പ്രകാശോ യുഡിഎഫോ അല്ല തീരുമാനിക്കേണ്ടത്. അപ്പീല്‍ പോകരുതെന്ന് തടസം നിന്നിട്ടില്ലെന്നും പാര്‍ട്ടി നിലപാടിനൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്നായിരുന്നു അടൂര്‍ പ്രകാശ് ആദ്യം പറഞ്ഞത്. നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവേയായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. ഈ പ്രതികരണം യുഡിഎഫിനെ പ്രതിസന്ധിലാക്കിയിരുന്നു. യുഡിഎഫ് നേതാക്കളെല്ലാം അടൂര്‍ പ്രകാശിനെ തള്ളി രംഗത്തെത്തിയപ്പോഴാണ് അടൂര്‍ പ്രകാശിന്‍റെ മലക്കം മറിച്ചില്‍.

ദിലീപിന് നീതി ലഭ്യമായെന്നാണ് വ്യക്തിപരമായ അഭിപ്രായം. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാന്‍. കോടതി നീതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്’, അടൂര്‍ പ്രകാശ് പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെയും അദ്ദേഹം പരിഹസിച്ചിരുന്നു. സര്‍ക്കാരിന് മറ്റ് ജോലിയില്ലാത്തതിനാലാണ് അപ്പീല്‍ പോകുന്നതെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പരിഹാസം.

Adoorprekas

Next TV

Related Stories
‘അടൂർ പ്രകാശ് തിരുത്തണം; വ്യക്തിപരമായ അഭിപ്രായം പറയാൻ പാടില്ല’; രാജ്മോഹൻ ഉണ്ണിത്താൻ

Dec 9, 2025 04:18 PM

‘അടൂർ പ്രകാശ് തിരുത്തണം; വ്യക്തിപരമായ അഭിപ്രായം പറയാൻ പാടില്ല’; രാജ്മോഹൻ ഉണ്ണിത്താൻ

‘അടൂർ പ്രകാശ് തിരുത്തണം; വ്യക്തിപരമായ അഭിപ്രായം പറയാൻ പാടില്ല’; രാജ്മോഹൻ...

Read More >>
ജനങ്ങൾ ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റമാണ്, ബിജെപി സംസ്ഥാനത്ത് ക്ഷീണിച്ചു കൊണ്ടിരിക്കുന്നു: എ കെ ആന്റണി

Dec 9, 2025 03:33 PM

ജനങ്ങൾ ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റമാണ്, ബിജെപി സംസ്ഥാനത്ത് ക്ഷീണിച്ചു കൊണ്ടിരിക്കുന്നു: എ കെ ആന്റണി

ജനങ്ങൾ ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റമാണ്, ബിജെപി സംസ്ഥാനത്ത് ക്ഷീണിച്ചു കൊണ്ടിരിക്കുന്നു: എ കെ...

Read More >>
കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നു; കെ സുരേന്ദ്രൻ

Dec 9, 2025 02:52 PM

കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നു; കെ സുരേന്ദ്രൻ

കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നു; കെ...

Read More >>
കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നു; കെ സുരേന്ദ്രൻ

Dec 9, 2025 02:49 PM

കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നു; കെ സുരേന്ദ്രൻ

കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നു; കെ...

Read More >>
‘കുറ്റവാളികളെയല്ലേ ശിക്ഷിച്ചത്, പുറത്തുനിന്ന് ആരെയെങ്കിലുമാണോ, മാധ്യമങ്ങള്‍ക്ക് നിരാശയുണ്ടല്ലേ?’; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരിച്ച് രഞ്ജി പണിക്കര്‍

Dec 9, 2025 02:37 PM

‘കുറ്റവാളികളെയല്ലേ ശിക്ഷിച്ചത്, പുറത്തുനിന്ന് ആരെയെങ്കിലുമാണോ, മാധ്യമങ്ങള്‍ക്ക് നിരാശയുണ്ടല്ലേ?’; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരിച്ച് രഞ്ജി പണിക്കര്‍

‘കുറ്റവാളികളെയല്ലേ ശിക്ഷിച്ചത്, പുറത്തുനിന്ന് ആരെയെങ്കിലുമാണോ, മാധ്യമങ്ങള്‍ക്ക് നിരാശയുണ്ടല്ലേ?’; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍...

Read More >>
വിജയ് തമിഴ്നാടിന് വേണ്ടിമാത്രമല്ല സംസാരിക്കുക, പുതുച്ചേരിയിക്ക് വേണ്ടിയും സംസാരിക്കും: വിജയ്

Dec 9, 2025 02:16 PM

വിജയ് തമിഴ്നാടിന് വേണ്ടിമാത്രമല്ല സംസാരിക്കുക, പുതുച്ചേരിയിക്ക് വേണ്ടിയും സംസാരിക്കും: വിജയ്

വിജയ് തമിഴ്നാടിന് വേണ്ടിമാത്രമല്ല സംസാരിക്കുക, പുതുച്ചേരിയിക്ക് വേണ്ടിയും സംസാരിക്കും:...

Read More >>
Top Stories

News Roundup