തിരുവനന്തപുരം: സിപിഎമ്മിലെ പ്രമുഖർ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് വ്യക്തത ഉണ്ടാകും.കെ.കെ ശൈലജയും, എം.എം മണിയും, തോമസ് ഐസക് അടക്കമുള്ളവരും മത്സരിക്കുന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കും. തെരഞ്ഞെടുപ്പ് വരുന്നതിനുമുമ്പ് തന്നെ സിപിഎം സ്ഥാനാർഥിപ്പട്ടിക അന്തിമമാകും.
കഴിഞ്ഞതവണ 75 സീറ്റിലാണ് സിപിഎം മത്സരിച്ചത്. ഇത്തവണ അതില്‍ കൂടിയാലും കുറയില്ല. കണ്ണൂരില്‍ ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ പട്ടികയില്‍ കെ.കെ ശൈലജയും സ്പീക്കർ എ.എൻ ഷംസീറും ഉള്‍പ്പെട്ടിട്ടില്ല. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് ഇവരുടെ സ്ഥാനാർഥിക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. എം വി ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പില്‍ പി.കെ ശ്യാമളയുടെ പേരാണ് പട്ടികയില്‍ ഉള്ളത്. അതില്‍ മാറ്റം വരാനുള്ള സാധ്യതയുണ്ട്. പി.എ മുഹമ്മദ് റിയാസ് ബേപ്പൂരും, സച്ചിൻ ദേവ് ബാലുശ്ശേരിയിലും മത്സരംഗത്ത് ഉണ്ടാകും. പ്രതിപക്ഷ നേതാവ് മത്സരിക്കുന്ന പറവൂർ സീറ്റ് ഏറ്റെടുക്കണമെന്ന ആഗ്രഹം സിപിഎമ്മിനുണ്ട്. മികച്ച സ്ഥാനാർഥിയെ നിർത്തിയാല്‍ പ്രതിപക്ഷ നേതാവിനെ അവിടെ തളച്ചിടാം എന്നാണ് സിപിഎം കരുതുന്നത്.
കേരള കോണ്‍ഗ്രസിന്റെ കയ്യിലുള്ള പെരുമ്പാവൂർ സീറ്റില്‍ സിപിഎമ്മിന് ഒരു കണ്ണുണ്ട്. അത് കിട്ടിയാല്‍ മുൻ എംഎല്‍എ സാജു പോള്‍ മത്സരിച്ചേക്കും എറണാകുളം മുൻ മേയർ എം.അനില്‍കുമാറിനെ തൃപ്പൂണിത്തുറയിലും എറണാകുളത്തുമാണ് പരിഗണിക്കുന്നത്. കളമശ്ശേരിയില്‍ പി.രാജീവും കൊച്ചിയില്‍ കെ.ജെ മാക്സിയും കോതമംഗലത്ത് ആൻറണി ജോന്നും മത്സരത്തിനുണ്ടാകും. കുന്നത്തുനാടും വൈപ്പിനും സിറ്റിങ് എംഎല്‍എമാർ തന്നെയായിരിക്കും. കായംകുളത്ത് യു.പ്രതിഭയുടെ പേരിനൊപ്പം കെ.എച്ച് ബാബുജൻ, ആർ.നാസർ എന്നിവരുടെ പേരുകളുണ്ട്. അരൂരില്‍ ദലീമയ്ക്ക് ഒപ്പം ആർ.നാസറിനെ പരിഗണിക്കുന്നു. ആലപ്പുഴയിലെ ബാക്കി സീറ്റുകളില്‍ എല്ലാം നിലവിലെ എംഎല്‍എമാരായിരിക്കും മത്സരിക്കുക. കൊല്ലത്ത് എം.മുകേഷിനെ മാറ്റുന്ന കാര്യത്തിലും ഇന്ന് തീരുമാനമാകും. കുണ്ടറയില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.എല്‍ സജികുമാറിന്റെ പേരാണ് പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറി വി.ജോയ് മത്സരിക്കുന്ന കാര്യവും സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കും
Assembly elections; We will know today whether prominent CPM leaders will enter the fray; State Secretariat meeting to be held

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)





















