‘ആരോപണങ്ങൾ എന്റെ ഭൂരിപക്ഷം കൂട്ടും, പിന്നിൽ കോൺഗ്രസ്‌; പത്തനാപുരത്ത് ഇത്തരം കഥകൾക്ക് പ്രാധാന്യമില്ല’; കെ ബി ഗണേഷ് കുമാർ

‘ആരോപണങ്ങൾ എന്റെ ഭൂരിപക്ഷം കൂട്ടും, പിന്നിൽ കോൺഗ്രസ്‌; പത്തനാപുരത്ത് ഇത്തരം കഥകൾക്ക് പ്രാധാന്യമില്ല’; കെ ബി ഗണേഷ് കുമാർ
Mar 9, 2026 01:50 PM | By Remya Raveendran

പത്തനാപുരം :   തനിക്കെതിരെ ഉയരുന്ന വിവാദങ്ങൾ ഇലക്ഷന്റെ ഭാഗമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ. പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ ഇത്തരം കഥകൾക്ക് പ്രാധാന്യമില്ല. ഗണേഷ് കുമാറിന് പ്രണയമുണ്ടോ എന്നത് മാധവിക്കുട്ടിയോട് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയെന്നുംഗണേഷ്‌കുമാർ മറുപടി നൽകി.എൻഎസ്എസ് ജനറൽ സെക്രട്ടറി പിതൃതുല്യൻ. അച്ഛൻ മരിക്കുന്നതിനു മുൻപ് പറഞ്ഞത് സുകുമാരൻ നായർക്കൊപ്പം നിഴലായി നിന്നിരുന്നു. അദ്ദേഹം രാജിവയ്ക്കാൻ ആവശ്യപ്പെട്ടാൽ ആ നിമിഷം രാജിവയ്ക്കും. പത്തനാപുരം എൻഎസ്എസ് താലൂക്കിനെ നിയന്ത്രിക്കുന്നത് ജനറൽ സെക്രട്ടറി തന്നെയാണ്, താൻ കസേരയിൽ ഇരിക്കുന്നു എന്ന് മാത്രം.മാധവിക്കുട്ടിയും ജവഹർലാൽ നെഹ്റുവും പുനത്തിൽ കുഞ്ഞബ്ദുള്ളയും പ്രണയിച്ചിട്ടുണ്ട് പിന്നെ തനിക്ക് പ്രണയിച്ചു കൂടെ. ഗണേഷ് കുമാറിന് ഒന്നല്ല ഒരായിരം പ്രണയങ്ങൾ ഉണ്ട്. എനിക്ക് എപ്പോഴും വീട്ടിൽ നിന്ന് തന്നെയാണ് ശത്രുക്കൾ. ഗണേഷ് കുമാറിനെതിരെ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസുകാർക്ക് ജാഥ നടത്താനുള്ളതല്ല എൻഎസ്എസ്. ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസ്‌ ആണ്.രാഹുൽ മാങ്കൂട്ടത്തിലിന്റെ അത്ര അധപതനം എനിക്കില്ല. സ്ത്രീ വിഷയവുമായി ഉയർന്ന ആരോപണങ്ങൾ തെറ്റ്. ആരോപണങ്ങൾ ശരിയാണെങ്കിലും തെറ്റാണെങ്കിലും തള്ളിക്കളയുന്നു. തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ തന്റെ ഭൂരിപക്ഷം കൂട്ടും. വട്ട് മൂത്താൽ ആരും പരാതിപ്പെടും, എനിക്കും വേണമെങ്കിൽ പരാതിപ്പെടാം. ഇക്കാര്യത്തിൽ ഇടപെടാൻ ആർ ശ്രീലേഖ ആര്. മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കറുവാണ് തീർക്കുന്നതെന്നും ഗണേഷ്‌കുമാർ വിമർശിച്ചു.

Kbganeshkumar

Next TV

Related Stories
 ബൈക്കിൽ കടത്തിയ 72 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

Mar 10, 2026 08:47 PM

ബൈക്കിൽ കടത്തിയ 72 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

ബൈക്കിൽ കടത്തിയ 72 കുപ്പി മദ്യവുമായി യുവാവ് എക്സൈസ്...

Read More >>
കണ്ണൂരിൽ  മന്ത്രി ഗണേഷ് കുമാറിൻ്റെ കോലം കത്തിച്ചു

Mar 10, 2026 08:08 PM

കണ്ണൂരിൽ മന്ത്രി ഗണേഷ് കുമാറിൻ്റെ കോലം കത്തിച്ചു

കണ്ണൂരിൽ മന്ത്രി ഗണേഷ് കുമാറിൻ്റെ കോലം...

Read More >>
അടക്കാത്തോട് ഗവ.യുപി സ്‌കൂളിന്റെ മൈതാനത്ത് തീപിടുത്തം

Mar 10, 2026 05:34 PM

അടക്കാത്തോട് ഗവ.യുപി സ്‌കൂളിന്റെ മൈതാനത്ത് തീപിടുത്തം

അടക്കാത്തോട് ഗവ.യുപി സ്‌കൂളിന്റെ മൈതാനത്ത്...

Read More >>
‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍

Mar 10, 2026 04:43 PM

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി...

Read More >>
ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

Mar 10, 2026 02:58 PM

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി...

Read More >>
തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന് തുടങ്ങും

Mar 10, 2026 02:47 PM

തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന് തുടങ്ങും

തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന്...

Read More >>
Top Stories

Entertainment News