കണ്ണൂർ: നിയസമഭാ തിരഞ്ഞെടുപ്പിൽ പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ ഡ്യൂട്ടി ലഭിച്ചവർക്ക് പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് പോസ്റ്റിംഗ് ഓർഡർ സഹിതം മാർച്ച് 24 മുതൽ 29 വരെ, ഒന്നാംഘട്ട പരിശീലന കേന്ദ്രങ്ങളിൽ സമർപ്പിക്കാം. സെക്കന്റ് പോളിംഗ് ഓഫീസർ, തേർഡ് പോളിംഗ് ഓഫീസർ എന്നിവർക്ക് സൗകര്യപ്പെടുന്ന ഒന്നാംഘട്ട പരിശീലന കേന്ദ്രങ്ങളിൽ ഈ കാലയളവിൽ പോസ്റ്റൽ ബാലറ്റ് അപേക്ഷ സമർപ്പിക്കാം.
എല്ലാ പോളിംഗ് ഓഫീസർമാർക്കും രണ്ടാംഘട്ട പരിശീലനം നടക്കും. ഈ സെന്ററുകളിൽ പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്യുന്നതിനുള്ള 'വോട്ടർ ഫെസിലിറ്റേഷൻ സെന്റർ' ക്രമീകരിക്കും. തിരഞ്ഞെടുപ്പ് ദിവസം മറ്റ് ഇലക്ഷൻ ഡ്യൂട്ടികൾ ലഭിച്ച ജീവനക്കാർക്കും സൗകര്യപ്പെടുന്ന ഒന്നാംഘട്ട പരിശീലന കേന്ദ്രങ്ങളിൽ മാർച്ച് 24 മുതൽ 29 വരെ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ സമർപ്പിക്കാം.
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഒന്നാം ഘട്ട പരിശീലന കേന്ദ്രങ്ങൾ: ഇരിട്ടി താലൂക്ക്-മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ, എം.ജി കോളജ് കീഴൂർകുന്ന്, കണ്ണൂർ താലൂക്ക്-ഇകെ. നായനാർ സ്മാരക മോഡൽ പോളിടെക്‌നിക് കോളജ്, കല്ല്യാശ്ശേരി, ഗവ. വനിതാ കോളജ്, പള്ളിക്കുന്ന്, എസ്.എൻ കോളജ്, തോട്ടട. പയ്യന്നൂർ താലൂക്ക്: പയ്യന്നൂർ നഗരസഭ കോൺഫറൻസ് ഹാൾ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ, ബിആർസി കോൺഫറൻസ് ഹാൾ, എകെഎഎസ് ജിവിഎച്ച്എസ്എസ്, പയ്യന്നൂർ, തളിപ്പറമ്പ് താലൂക്ക്: കില തളിപ്പറമ്പ്, ജില്ലാ മണ്ണ് പരിശോധന ലബോറട്ടറി, കരിമ്പം, ജിഎച്ച്എസ്എസ് ശ്രീകണ്ഠപുരം, തലശ്ശേരി താലൂക്ക്: ജിഎച്ച്എസ്എസ് പാലയാട്, ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ, രാജീവ് ഗാന്ധി സ്മാരക എച്ച്എസ്എസ് മൊകേരി.
applynow

.jpeg)
.jpeg)
.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)
.jpeg)
.png)


_(22).jpeg)























