ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും
Apr 1, 2026 03:52 PM | By Remya Raveendran

എറണാകുളം :  ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. കസ്റ്റഡി അപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും. അന്ന് തന്നെ ജാമ്യാപേക്ഷയും പരിഗണിക്കും. രണ്ട് ദിവസത്തെ കസ്റ്റഡിയായിരിക്കും പ്രോസിക്യൂഷന്‍ ചോദിക്കുക. രഞ്ജിത് പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സമ്മതിച്ചിട്ടില്ല. അതിനാല്‍ ചോദ്യം ചെയ്ത് വ്യക്തത വരുത്തേണ്ടതുണ്ട്. പരാതിയിൽ കാരവാൻ എവിടെ എന്നതും കണ്ടെത്തേണ്ടതുണ്ട്.ഇന്നലെ തൊടുപുഴയിൽ നിന്ന് അറസ്റ്റ് ചെയ്ത സംവിധായകൻ രഞ്ജിത്തിനെ ഇന്ന് രാവിലെയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കേസിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ കോടതി രഞ്ജിത്തിനെ പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രഞ്ജിത്തിന്റെ വാദം. നടി എന്തുകൊണ്ട് ആഭ്യന്തര പരാതി പരിഹാര സമിതിയ്ക്ക് പരാതി നൽകിയില്ലെന്നും രഞ്ജിത്തിന്റെ ചോദ്യം. പരാതി വ്യാജമെന്ന് ചൂണ്ടിക്കാട്ടി രഞ്ജിത്ത് ജാമ്യ ഹർജി ഫയൽ ചെയ്തു.ജാമ്യം നൽകരുതെന്ന് നിലപാടിലാണ് പ്രോസിക്യൂഷൻ. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ പ്രതി പുറത്തിറങ്ങിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഫോർട്ട്‌ കൊച്ചിയിൽ നടന്ന സിനിമ ചിത്രീകരണത്തിനെടെയാണ് രഞ്ജിത്ത് യുവനടിയോട് അപമര്യാദയായി പെരുമാറിയത്. സ്ത്രീത്വത്തെ അപമാനിക്കൽ , തടഞ്ഞുനിർത്തൽ, ലൈംഗിക അതിക്രമം, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്.

Directorrenjith

Next TV

Related Stories
‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ് സിങ്

Apr 1, 2026 05:09 PM

‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ് സിങ്

‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ്...

Read More >>
ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

Apr 1, 2026 03:26 PM

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

ഇനി വരാൻ പോകുന്നത് യുഡിഎഫിന്റെ കാലം; തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും...

Read More >>
പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

Apr 1, 2026 02:56 PM

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ...

Read More >>
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

Apr 1, 2026 02:51 PM

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ...

Read More >>
ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും പുറത്താക്കി

Apr 1, 2026 02:38 PM

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും പുറത്താക്കി

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും...

Read More >>
‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

Apr 1, 2026 02:19 PM

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം...

Read More >>
Top Stories

News Roundup