പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്

പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്
Apr 8, 2026 02:38 PM | By Remya Raveendran

പാലക്കാട് : ബിജെപിക്കെതിരെ വീണ്ടും ആരോപണം. വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്. കല്ലേക്കാട് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടു. സിപിഐഎം സഥാനാർഥി NMR റസാഖ് സാരി നൽകിയെന്ന ആരോപണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. വ്യാപകമായി പണവും സാരിയും നൽകുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. വ്യാപകമായി കഴിഞ്ഞ ദിവസങ്ങളിൽ ഇത് നടന്നു. തെളിവ് ലഭിച്ചത് ഇന്നാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ പറഞ്ഞു.  ഇതുമായി ബന്ധപ്പെട്ട പരാതി ഇലക്ഷൻ കമ്മിഷന് നൽകിയിട്ടുണ്ട്. പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു സ്ഥനാർഥി ഇത്രയും മോശമായും പെരുമാറുന്നത് കാണുന്നത് ഇതാദ്യമായാണ്. സ്ഥാനാർഥിക്കെതിരെ നടപടി സ്വീകരിക്കണം. എല്ലാ പ്രദേശങ്ങളും ഇവർ കൊടുത്ത പണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പാലക്കാട് BJP പ്രവർത്തകർ വോട്ടർമാർക്ക് നൽകിയെന്ന് ആരോപണം ഉയർന്നിരുന്നു. പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണാടി മേഖലയിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കോൺഗ്രസ് പ്രവർത്തകരാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ദൃശ്യങ്ങൾ പകർത്തിയവരെ ഭീഷണിപ്പെടുത്തി NDA സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. അടിച്ചു കരണകുറ്റി പൊട്ടിക്കുമെന്ന് ഭീഷണി.

ബിജെപി പ്രവർത്തകർ എത്തിയത് 3 കാറുകളിലായാണ്. ബിജെപി നൽകിയത് 5000 രൂപയാണെന്ന് കെഎസ്‌യു ജില്ലാ നേതൃത്വം അറിയിച്ചു. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്കുകയായിരുന്നു. വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു.അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു. ഈ സമയം കാറിൽ എൻഡിഎ സ്ഥാനാർത്ഥിയുണ്ടായിരുന്നു. പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ കോൺ​ഗ്രസ് പ്രവർത്തകർ ചിത്രീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

Sariforavote

Next TV

Related Stories
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയപാതകളിലെ ടോൾ പ്ലാസകൾ ഡിജിറ്റലാകുന്നു; ഡിജിറ്റൽ പേയ്മെന്റ്സ് ഒൺലി

Apr 8, 2026 03:48 PM

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയപാതകളിലെ ടോൾ പ്ലാസകൾ ഡിജിറ്റലാകുന്നു; ഡിജിറ്റൽ പേയ്മെന്റ്സ് ഒൺലി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയപാതകളിലെ ടോൾ പ്ലാസകൾ ഡിജിറ്റലാകുന്നു; ഡിജിറ്റൽ പേയ്മെന്റ്സ്...

Read More >>
‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

Apr 8, 2026 03:20 PM

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ...

Read More >>
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായി അന്തരിച്ചു

Apr 8, 2026 03:05 PM

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായി...

Read More >>
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ ആര്‍ അബ്ദുല്‍ ഖാദര്‍

Apr 8, 2026 02:31 PM

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ ആര്‍ അബ്ദുല്‍ ഖാദര്‍

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ ആര്‍ അബ്ദുല്‍...

Read More >>
പാലക്കാട് ‘വോട്ടിന് പണം’! ബിജെപി സ്ഥാനാർഥിക്കൊപ്പം എത്തിയ പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിൻ്റെ ദൃശ്യം പുറത്ത്

Apr 8, 2026 02:13 PM

പാലക്കാട് ‘വോട്ടിന് പണം’! ബിജെപി സ്ഥാനാർഥിക്കൊപ്പം എത്തിയ പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിൻ്റെ ദൃശ്യം പുറത്ത്

പാലക്കാട് ‘വോട്ടിന് പണം’! ബിജെപി സ്ഥാനാർഥിക്കൊപ്പം എത്തിയ പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിൻ്റെ ദൃശ്യം...

Read More >>
‘മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നു, നടപടി ഉണ്ടായില്ലെങ്കിൽ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കില്ല’; കെ സുരേന്ദ്രൻ

Apr 8, 2026 02:03 PM

‘മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നു, നടപടി ഉണ്ടായില്ലെങ്കിൽ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കില്ല’; കെ സുരേന്ദ്രൻ

‘മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നു, നടപടി ഉണ്ടായില്ലെങ്കിൽ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കില്ല’; കെ...

Read More >>
Top Stories

News Roundup

News from Regional Network