വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു
Apr 17, 2026 09:14 PM | By sukanya

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. ബില്ലിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല. 278 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 211 പേര്‍ പ്രതികൂലിച്ച് വോട്ട് ചെയ്തു. 489 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 543 ആണ് ലോക്‌സഭയിലെ അംഗബലം.

കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോക്സഭയില്‍ പാസ്സാകാന്‍ 360 എംപിമാരുടെ പിന്തുണയായിരുന്നു ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. പതിനെട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ബില്‍ ലോക്‌സഭയില്‍ വോട്ടിനിട്ടത്.

2029ലെ ലോക്‌സഭ തിരഞ്ഞെടുപ്പോടെ വനിതാ സംവരണം നടപ്പിലാക്കുന്നതിനായി മൂന്നു ബില്ലുകളാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. 2023-ലെ നാരീശക്തി വന്ദന്‍ അധിനിയമം ഭേദഗതി ചെയ്യുന്നതിനുള്ള ഭരണഘടനാ (131ാം ഭേദഗതി) ബില്ല്, മണ്ഡല പുനര്‍നിര്‍ണ്ണയത്തിനായുള്ള ഡീലിമിറ്റേഷന്‍ ബില്ല്, കേന്ദ്രഭരണ പ്രദേശങ്ങളിലേക്ക് സംവരണം വ്യാപിപ്പിക്കുന്നതിനുള്ള മൂന്നാമത്തെ ബില്ല് എന്നിവയാണ് ആ മൂന്നു ബില്ലുകള്‍. ലോക്‌സഭയിലെ അംഗസംഖ്യ 850-ല്‍ കൂടുതലാകാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നതിനായി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 81 ഭേദഗതി ചെയ്യാനും ഈ ബില്ല് വ്യവസ്ഥ ചെയ്യുന്നു.

Women's quota Amendment Bill was defeated in the Lok Sabha

Next TV

Related Stories
വാൽപ്പാറയിൽ വാഹനാപകടം; 10 മലയാളികൾ മരിച്ചു

Apr 17, 2026 07:10 PM

വാൽപ്പാറയിൽ വാഹനാപകടം; 10 മലയാളികൾ മരിച്ചു

വാൽപ്പാറയിൽ വാഹനാപകടം; 10 മലയാളികൾ മരിച്ചു...

Read More >>
കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി

Apr 17, 2026 04:29 PM

കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി

കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ്...

Read More >>
എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രകടനവും, ജാഗ്രത സദസ്സും നടത്തി

Apr 17, 2026 03:57 PM

എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രകടനവും, ജാഗ്രത സദസ്സും നടത്തി

എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രകടനവും, ജാഗ്രത സദസ്സും...

Read More >>
വിഴിഞ്ഞം കൊലപാതകം;മരണം വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയത് മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Apr 17, 2026 03:27 PM

വിഴിഞ്ഞം കൊലപാതകം;മരണം വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയത് മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വിഴിഞ്ഞം കൊലപാതകം;മരണം വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയത് മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം...

Read More >>
‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ സുധാകരൻ

Apr 17, 2026 03:18 PM

‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ സുധാകരൻ

‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ...

Read More >>
‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

Apr 17, 2026 03:02 PM

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത്...

Read More >>
Top Stories

News Roundup

Entertainment News