---
title: "കൊട്ടിയൂർ മഹാദേവക്ഷേത്രത്തിനും ക്ഷേത്ര സ്ഥാനീകർക്കും സോഷ്യൽ മീഡിയയിൽ അവഹേളനം: മണത്തണ സ്വദേശിക്കെതിരെ കേസ്"
english_title: "Police case against the person who insulted Kottiyoor Mahadeva Temple on social media"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355444/police-case-against-the-person-who-insulted-kottiyoor-mahadeva-temple-on-social-media"
published_at: "2026-04-25T23:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ed05a85474c_DSC_1394aa.jpg"
keywords: []
---

# കൊട്ടിയൂർ മഹാദേവക്ഷേത്രത്തിനും ക്ഷേത്ര സ്ഥാനീകർക്കും സോഷ്യൽ മീഡിയയിൽ അവഹേളനം: മണത്തണ സ്വദേശിക്കെതിരെ കേസ്

> **Lead Summary:** മണത്തണ : കൊട്ടിയൂർ മഹാദേവക്ഷേത്രത്തിനെതിരെയും ക്ഷേത്ര സ്ഥാനീകർക്കെതിരെയും അവഹേളനപരമായ പോസ്റ്റുകൾ നിരന്തരമായി ചെയ്യുന്ന മണത്തണ സ്വദേശി ചെറിയത്ത് പദ്‌മനാഭൻ നായർക്കെതിരെ കൊട്ടിയൂർ ദേവസ്വം പേരാവൂർ പോലീസിൽ പരാതി നൽകി. ഇയാൾ പങ്കുവയ്ക്കുന്ന കുറിപ്പുകൾക്ക് ദേവസ്വവുമായി ബന്ധമില്ലെന്ന് കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.പത്മാഭൻ നായർക്കെതിരെ മാതൃകാപരമായ നടപടി എടുക്കണം എന്ന് കാണിച്ചാണ് ദേവസ്വം പോലീസിൽ പരാതി നൽകിയത്. കൊട്ടിയൂരുമായി ബന്ധപ്പെട്ട ഏതു വിഷയങ്ങളിലും ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണം നടത്തുന്നത് പദ്മനാഭൻ നായരുടെ സ്വഭാവ സവിശേഷതയാണ്. ക്ഷേത്രത്തിലെ ആചാര അനുഷ്ട്ടാനങ്ങളെ താൻ മനസിലാക്കിയരീതിയിൽ ക്ഷേത്ര ആചാര്യന്മാർ പോലും മനസിലാക്കിയിട്ടില്ലെന്നും നിലവിലുള്ള ആചാര്യന്മാർ ആചാരലംഘനം നടത്തുന്നവരാണെന്നും ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പറയുന്നു. പദ്മനാഭൻ നായർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന കുറിപ്പുകൾക്ക് താഴെ വരുന്ന പ്രതികൂല അഭിപ്രായങ്ങൾ ഡിലീറ്റ് ചെയ്യുന്നതും അത്തരം ഫോളോവേഴ്സിനെ ബ്ലോക്ക് ചെയ്യുന്നതും ഇയാളുടെ പതിവാണ്. കൊട്ടിയൂർ ക്ഷേത്രത്തിന്റെ പേരിൽ ഫേസ്ബുക്ക് പേജ് നിർമ്മിച്ചാണ് പത്മനാഭൻ നായർ ക്ഷേത്രത്തെയും സ്ഥാനീകരെയും അവഹേളിച്ചുകൊണ്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ദേവസ്വത്തിനും കൊട്ടിയൂർ അടിയന്തിരകൂട്ടായ്മയ്ക്കും ഭക്തജനങ്ങളുടെ ഭാഗത്തുനിന്നും പലതവണ പരാതികൾ പോയിരുന്നു.

## Article Content

മണത്തണ : കൊട്ടിയൂർ മഹാദേവക്ഷേത്രത്തിനെതിരെയും ക്ഷേത്ര സ്ഥാനീകർക്കെതിരെയും അവഹേളനപരമായ പോസ്റ്റുകൾ നിരന്തരമായി ചെയ്യുന്ന മണത്തണ സ്വദേശി ചെറിയത്ത് പദ്‌മനാഭൻ നായർക്കെതിരെ കൊട്ടിയൂർ ദേവസ്വം പേരാവൂർ പോലീസിൽ പരാതി നൽകി. ഇയാൾ പങ്കുവയ്ക്കുന്ന കുറിപ്പുകൾക്ക് ദേവസ്വവുമായി ബന്ധമില്ലെന്ന് കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.പത്മാഭൻ നായർക്കെതിരെ മാതൃകാപരമായ നടപടി എടുക്കണം എന്ന് കാണിച്ചാണ് ദേവസ്വം പോലീസിൽ പരാതി നൽകിയത്. കൊട്ടിയൂരുമായി ബന്ധപ്പെട്ട ഏതു വിഷയങ്ങളിലും ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണം നടത്തുന്നത് പദ്മനാഭൻ നായരുടെ സ്വഭാവ സവിശേഷതയാണ്. ക്ഷേത്രത്തിലെ ആചാര അനുഷ്ട്ടാനങ്ങളെ താൻ മനസിലാക്കിയരീതിയിൽ ക്ഷേത്ര ആചാര്യന്മാർ പോലും മനസിലാക്കിയിട്ടില്ലെന്നും നിലവിലുള്ള ആചാര്യന്മാർ ആചാരലംഘനം നടത്തുന്നവരാണെന്നും ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പറയുന്നു. പദ്മനാഭൻ നായർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന കുറിപ്പുകൾക്ക് താഴെ വരുന്ന പ്രതികൂല അഭിപ്രായങ്ങൾ ഡിലീറ്റ് ചെയ്യുന്നതും അത്തരം ഫോളോവേഴ്സിനെ ബ്ലോക്ക് ചെയ്യുന്നതും ഇയാളുടെ പതിവാണ്. കൊട്ടിയൂർ ക്ഷേത്രത്തിന്റെ പേരിൽ ഫേസ്ബുക്ക് പേജ് നിർമ്മിച്ചാണ് പത്മനാഭൻ നായർ ക്ഷേത്രത്തെയും സ്ഥാനീകരെയും അവഹേളിച്ചുകൊണ്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ദേവസ്വത്തിനും കൊട്ടിയൂർ അടിയന്തിരകൂട്ടായ്മയ്ക്കും ഭക്തജനങ്ങളുടെ ഭാഗത്തുനിന്നും പലതവണ പരാതികൾ പോയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355444/police-case-against-the-person-who-insulted-kottiyoor-mahadeva-temple-on-social-media)