ഇന്നത്തെ ഹർത്താൽ : കേസന്വേഷണം ശരിയായ ദിശയിൽ, ഹർത്താലുമായി സഹകരിക്കില്ല'; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ഇന്നത്തെ ഹർത്താൽ : കേസന്വേഷണം ശരിയായ ദിശയിൽ, ഹർത്താലുമായി സഹകരിക്കില്ല'; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
Apr 28, 2026 05:58 AM | By sukanya

കൊച്ചി: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നത്തെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി ജേക്കബ്ബ് എറണാകുളത്താണ് പ്രഖ്യാപനം നടത്തിയത്. നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ശരിയായ ദിശയിലൂടെയാണ് മുന്നോട്ടു പോകുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞതായി പിസി ജേക്കബ് പറഞ്ഞു.

നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിസ്ഥാനത്തുളള വ്യക്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്‌തതാണെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

കേസിൽ പ്രതികൾക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഹര്‍ത്താല്‍ നടത്തി സംസ്ഥാനത്തെ ജനങ്ങളെ ഒന്നാകെ ബുദ്ധിമുട്ടിപ്പിക്കുന്നതിനോട് യോജിപ്പില്ല.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ അംഗങ്ങളായിട്ടുള്ള മുഴുവന്‍ വ്യാപാരികളും പതിവ് പോലെ ഇന്നും കടകള്‍ തുറക്കുമെന്നും പി.സി ജേക്കബ്ബ് വ്യക്തമാക്കി.

Kannur

Next TV

Related Stories
യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് വിചിത്ര സ്‌കാനിങ് ഫലം; തിരു. മെഡിക്കല്‍ കോളജിനെതിരെ ഗുരുതര പരാതി

Apr 28, 2026 06:10 AM

യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് വിചിത്ര സ്‌കാനിങ് ഫലം; തിരു. മെഡിക്കല്‍ കോളജിനെതിരെ ഗുരുതര പരാതി

യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് വിചിത്ര സ്‌കാനിങ് ഫലം; തിരു. മെഡിക്കല്‍ കോളജിനെതിരെ ഗുരുതര...

Read More >>
ജോലിക്കിടയിൽ യുവാവിന് സൂര്യാതാപമേറ്റു

Apr 28, 2026 06:07 AM

ജോലിക്കിടയിൽ യുവാവിന് സൂര്യാതാപമേറ്റു

ജോലിക്കിടയിൽ യുവാവിന്...

Read More >>
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ഇന്ന് ഉന്നതതല യോ​ഗം

Apr 28, 2026 06:04 AM

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ഇന്ന് ഉന്നതതല യോ​ഗം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ഇന്ന് ഉന്നതതല...

Read More >>
സംഗീത നമ്പ്യാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

Apr 27, 2026 07:47 PM

സംഗീത നമ്പ്യാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

സംഗീത നമ്പ്യാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍...

Read More >>
ഹജ്ജ് 2026: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് ആറിന്; 13 സര്‍വീസുകൾ, 4550 തീർത്ഥാടകർ

Apr 27, 2026 04:42 PM

ഹജ്ജ് 2026: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് ആറിന്; 13 സര്‍വീസുകൾ, 4550 തീർത്ഥാടകർ

ഹജ്ജ് 2026: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് ആറിന്; 13 സര്‍വീസുകൾ, 4550...

Read More >>
ആലപ്പുഴയില്‍ അധ്യാപികയ്ക്ക് അണലിയുടെ കടിയേറ്റു

Apr 27, 2026 04:17 PM

ആലപ്പുഴയില്‍ അധ്യാപികയ്ക്ക് അണലിയുടെ കടിയേറ്റു

ആലപ്പുഴയില്‍ അധ്യാപികയ്ക്ക് അണലിയുടെ...

Read More >>
Top Stories

News Roundup