തിരുവനന്തപുരം :സംസ്ഥാനത്ത് പാലിന് വില വർധിക്കും. മിൽമ ഫെഡറേഷന്റെ നിർദേശത്തിന് സർക്കാർ അംഗീകാരം നൽകിയതോടെയാണ് വില വർധനവ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് പാലിന്റെ വില വർധിപ്പിക്കുന്നത്.
ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷൻ യോഗം വർധിപ്പിച്ച വില പ്രഖ്യാപിക്കും. ലിറ്ററിന് ആറ് രൂപ ഉയർത്തണമെന്നായിരുന്നു മിൽമ ആവശ്യപ്പെട്ടത്. സർക്കാർ നിർദേശത്തെ തുടർന്ന് നാല് രൂപയുടെ വർധന മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഇതോടെ ലിറ്ററിന് 56 രൂപ വിലയുള്ള പാലിന് 60 രൂപയാകും.
Thiruvananthapuram





.jpeg)






.jpeg)


























