തിരുവനന്തപുരം : വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ സംഘം ചേരുന്നത് നിരോധിച്ചു
മെയ് നാല് ഉച്ച 12 മണി മുതൽ മെയ് അഞ്ച് പുലർച്ചെ 12 മണി വരെയാണ് നിരോധനം.നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ ചാല ചിൻടെക്, തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂൾ, തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ നാലോ അതിലധികമോ പേർ സംഘം ചേരുന്നത് ബിഎൻഎസ്എസ് സെക്ഷൻ 163 പ്രകാരം, മെയ് നാല് ഉച്ച 12 മണി മുതൽ മെയ് അഞ്ച് പുലർച്ചെ 12 മണി വരെ നിരോധിച്ച് ജില്ലാ മജിസ്‌ട്രേറ്റായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു. സുഗമവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനാണിത്. വോട്ടെണ്ണലിനും തുടർപ്രവർത്തനങ്ങൾക്കും ഇത് ബാധകമായിരിക്കില്ല.
ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയത്. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിർദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.
Thiruvananthapuram



.jpeg)
.jpeg)





.jpeg)
.jpeg)






















