കണ്ണൂർ : കയനിയിൽ വൻ നിരോധിത ലഹരിമരുന്ന് വേട്ട, 2.5 കിന്റൽ തൂക്കം വരുന്ന ഏകദേശം 11250 പാക്കറ്റ് ലഹരിവസ്തുക്കളുമായി കയനി സ്വദേശി ഷഫീർ പിടിയിലായി.
എക്സൈസ് ഇൻസ്‌പെക്ടർ ഉത്തമൻ കെ യുടെ നേതൃത്വത്തിൽ കയനിയിലുള്ള ഇയാളുടെ വീട്ടിൽ
നടത്തിയ പരിശോധനയിലാണ് ലഹരി ഉത്പന്നങ്ങൾ കണ്ടെത്തിയത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ പ്രമോദ്,അഭിലാഷ്,സാജൻ, വത്സൻ,സിവിൽ എക്സൈസ് ഓഫിസർമാരായ റിജു എ കെ, റിനീഷ്, ഷബിൻ, സന്ദീപ്, ജിഷ്ണു, വുമൺ സിവിൽ എക്സൈസ് ഓഫിസർമാരായ അമൃത,സബീന എന്നിവർ പങ്കെടുത്തു.
Arrestwed







































