കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം
May 24, 2026 02:01 PM | By Remya Raveendran

തിരുവനന്തപുരം :    കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം നടപ്പാക്കിയാലുണ്ടാകുന്ന നഷ്ട കണക്ക് മന്ത്രിസഭ യോഗത്തിൽ അവതരിപ്പിക്കും. അന്തിമ തീരുമാനം ഗതാഗതവകുപ്പ് മുഖ്യമന്ത്രിക്ക് വിട്ടു.സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കി തുടങ്ങിയാൽ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം കെഎസ്ആർടിസിയ്ക്ക് നഷ്ടം 112 കോടി രൂപയാണ്. മൂന്നുമാസത്തിനുള്ളിലാണ് നഷ്ടം ഇത്രയധികം ആകുന്നത്. ഈ ഭീമമായ കണക്ക് കെഎസ്ആർടിസി എം ഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നു. നാളെ മന്ത്രിസഭായോഗത്തിനു മുൻപാകെ വിവരങ്ങൾ അവതരിപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിനും ഇന്ധനത്തിനുമായി 125 കോടിയിലധികം രൂപ സർക്കാർ മുന്നേ തന്നെ കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്. അതിനുപുറമെയാണ് ടിക്കറ്റ് വരുമാനത്തിൽ വരുന്ന നഷ്ടം കൂടി വഹിക്കേണ്ടി വരുക. ജൂൺ 15ന് മുൻപായി പുതിയ സ്കീം തയ്യാറാക്കുക, ഫിനാൻഷ്യൽ റോഡ് മാപ്പ് തയ്യാറാക്കുക തുടങ്ങിയ കടമ്പകളും സർക്കാരിന്റെ മുന്നിലുണ്ട്. തുടർ തീരുമാനങ്ങൾ മുഖ്യമന്ത്രിക്ക് വിടാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. സർക്കാരിന്റെ അധികസഹായമുണ്ടെങ്കിൽ പദ്ധതി നടപ്പിലാക്കാമെന്ന് കെഎസ്ആർടിസിയുടെ നിലപാട്.

Ksrtctraveling

Next TV

Related Stories
CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

May 24, 2026 02:29 PM

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ...

Read More >>
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

May 24, 2026 02:24 PM

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ...

Read More >>
അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം; എല്ലാത്തിനും പിന്നിൽ നീനകുറുപ്പ് ; ലക്ഷ്മിപ്രിയ

May 24, 2026 02:13 PM

അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം; എല്ലാത്തിനും പിന്നിൽ നീനകുറുപ്പ് ; ലക്ഷ്മിപ്രിയ

അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം; എല്ലാത്തിനും പിന്നിൽ നീനകുറുപ്പ് ;...

Read More >>
രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

May 24, 2026 01:51 PM

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി...

Read More >>
പെ​രു​മ​ണ്ണ​യി​ല്‍ ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ചു

May 24, 2026 12:28 PM

പെ​രു​മ​ണ്ണ​യി​ല്‍ ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ചു

പെ​രു​മ​ണ്ണ​യി​ല്‍ ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ചു...

Read More >>
പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം പിറന്നാൾ

May 24, 2026 11:01 AM

പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം പിറന്നാൾ

പിണറായി വിജയന് ഇന്ന് എൺപത്തൊന്നാം...

Read More >>
Top Stories

Entertainment News