കാട്ടാന നിരീക്ഷണത്തിന് ഡ്രോൺ സ്‌ക്വാഡ്

കാട്ടാന നിരീക്ഷണത്തിന് ഡ്രോൺ സ്‌ക്വാഡ്
Jun 9, 2026 07:28 AM | By sukanya

ഇരിട്ടി : കണ്ണൂർ ഡിവിഷനിലെ കൊട്ടിയൂർ റേഞ്ചിന്റെയും ആറളം വൈൽഡ്ലൈഫ് റെയ്ഞ്ചിന്റെയും നേതൃത്വത്തിൽ വനംവകുപ്പിലെ ഫീൽഡ് സ്റ്റാഫിന് ആധുനിക വന്യജീവി നിരീക്ഷണ ഉപകരണങ്ങളുടെ പരിശീലനം സംഘടിപ്പിച്ചു. തർമ്മൽ ഡ്രോൺ, നൈറ്റ് വിഷൻ തർമ്മൽ ബൈനോകുലർ, ASKA ലൈറ്റ്, ക്യാമറ ട്രാപ്പ് എന്നിവയുടെ പ്രവർത്തനവും ഫീൽഡ് ഉപയോഗവും ഉൾപ്പെടുത്തിയായിരുന്നു പരിശീലനം.

ചെന്നൈയിലെ RFLY ഇന്നോവഷനിൽ നിന്ന് വിദഗ്ധ പരിശീലനം നേടിയ അനന്തു സി എൻ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. വന്യജീവി നിരീക്ഷണത്തിൽ സാങ്കേതിക വിദ്യയുടെ പ്രാധാന്യവും അടിയന്തര സാഹചര്യങ്ങളിൽ ഉപകരണങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും പരിശീലനത്തിൽ വിശദീകരിച്ചു.

മനുഷ്യ–വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി ആറളം ഫാം, ആറളം പുനരധിവാസ മേഖലകളിൽ പ്രശ്നകാരികളായ കാട്ടാനകളെ ഫലപ്രദമായി നിരീക്ഷിക്കുന്നതിനും നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്തുന്നതിനുമായി കണ്ണൂർ ഡിവിഷന്റെയും ആറളം വൈൽഡ് ലൈഫ് ഡിവിഷന്റെയും നേതൃത്വത്തിൽ പ്രത്യേക ഡ്രോൺ സ്‌ക്വാഡ് രൂപീകരിച്ചു.

രാത്രികാലങ്ങളിൽ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ കൃത്യമായി കണ്ടെത്തുന്നതിനും അവയെ സുരക്ഷിതമായി വന്യജീവി സങ്കേത മേഖലയിലേക്ക് തിരിച്ചുതുരത്തുന്നതിനുമായി തെർമൽ ഡ്രോണുകൾ ഉപയോഗപ്പെടുത്തും. കൂടാതെ ഫെൻസിങ്ങുകൾക്ക് തകരാർ സംഭവിച്ചിട്ടുണ്ടെങ്കിൽ ഉടൻ തിരിച്ചറിഞ്ഞ് സ്ഥലത്തെത്തി പരിശോധനയും നിരീക്ഷണവും നടത്തുന്നതിനും രാത്രികാല പട്രോളിംഗിനും ഈ സാങ്കേതിക സംവിധാനം സഹായകരമാകും. ഡ്രോൺ സ്‌ക്വാഡിന്റെ ടീം ലീഡറായി ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ ചെന്നപ്പൊയിലിനെയും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജിഷ്ണു പായം, അനന്തു സി എൻ എന്നിവർ ടീമിന്റെ എക്സ്പേർട്സ് ആയി പ്രവർത്തിക്കും. തിരഞ്ഞെടുക്കപ്പെട്ട ഫീൽഡ് സ്റ്റാഫിനെ ഉൾപ്പെടുത്തി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (RRT)യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘം വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും അടിയന്തര ഇടപെടലുകൾ കാര്യക്ഷമമാക്കുന്നതിനുമായി പ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Content Highlight: Drone squad for elephant monitoring

Next TV

Related Stories
വയനാട്ടിലെ ഷിഗെല്ല: ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് ബത്തേരിയില്‍

Jun 9, 2026 07:50 AM

വയനാട്ടിലെ ഷിഗെല്ല: ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് ബത്തേരിയില്‍

വയനാട്ടിലെ ഷിഗെല്ല: ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന്...

Read More >>
സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Jun 9, 2026 07:09 AM

സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥാ...

Read More >>
കണ്ണുർ ജില്ലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Jun 8, 2026 06:46 PM

കണ്ണുർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കണ്ണുർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ...

Read More >>
‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

Jun 8, 2026 05:05 PM

‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള...

Read More >>
കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം പുറത്തിറക്കി

Jun 8, 2026 04:14 PM

കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം പുറത്തിറക്കി

കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Jun 8, 2026 03:11 PM

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ്...

Read More >>
Top Stories










News Roundup






Entertainment News