വയനാട്ടിലെ ഷിഗെല്ല: ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് ബത്തേരിയില്‍

വയനാട്ടിലെ ഷിഗെല്ല: ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് ബത്തേരിയില്‍
Jun 9, 2026 07:50 AM | By sukanya

കല്‍പ്പറ്റ: ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് വയനാട്ടിലെ ബത്തേരിയിലെത്തും. ജില്ലയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായാണ് മന്ത്രിയുടെ സന്ദർശനം.

ബത്തേരിയില്‍ ചികിത്സയിലുള്ള രോഗികളെ മന്ത്രി സന്ദര്‍ശിക്കും. ബത്തേരിയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ ആരോഗ്യവകുപ്പ് അധികൃതരും, വയനാടിന്റെ ചുമതലയുള്ള കൃഷിമന്ത്രി ടി സിദ്ദിഖും പങ്കെടുക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്നവരെല്ലാം എട്ടു വയസ്സിനു മേല്‍ പ്രായമുള്ളവരാണ്. അഞ്ചു വയസ്സിനു താഴെയുള്ളവര്‍ക്ക് രോഗം ബാധിക്കുമ്പോള്‍ ആണ് അവസ്ഥ ഗുരുതരമാകുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

വയനാട്ടിൽ ഒരു സ്കൂളിലെ രണ്ടു കുട്ടികൾക്കാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്. നാലര വയസ്സുള്ള ഒരു ആൺകുട്ടിക്കും അഞ്ചു വയസ്സുള്ള പെൺകുട്ടിക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. 339 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരിൽ 21 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും 38 പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്.

ആകെ 21 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ രണ്ടെണ്ണത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 19 സാംപിളുകളുടെ ഫലം വരാനുണ്ട്.‌‌കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികൾക്ക് കൂട്ടത്തോടെ പനി, ഛർദി, വയറിളക്കം, തലകറക്കം തുടങ്ങി ലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. ആദ്യം ഭക്ഷ്യവിഷബാധയെന്ന നിഗമനത്തിലായിരുന്നെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ബാക്ടീരിയൽ ഇൻഫെ‌ക്‌ഷനാണെന്ന് കണ്ടെത്തിയത്.

Content Highlight: Shigella in Wayanad: Health Minister K. Muraleedharan in Bathery today

Next TV

Related Stories
കാട്ടാന നിരീക്ഷണത്തിന് ഡ്രോൺ സ്‌ക്വാഡ്

Jun 9, 2026 07:28 AM

കാട്ടാന നിരീക്ഷണത്തിന് ഡ്രോൺ സ്‌ക്വാഡ്

കാട്ടാന നിരീക്ഷണത്തിന് ഡ്രോൺ...

Read More >>
സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Jun 9, 2026 07:09 AM

സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥാ...

Read More >>
കണ്ണുർ ജില്ലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Jun 8, 2026 06:46 PM

കണ്ണുർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കണ്ണുർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ...

Read More >>
‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

Jun 8, 2026 05:05 PM

‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള...

Read More >>
കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം പുറത്തിറക്കി

Jun 8, 2026 04:14 PM

കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം പുറത്തിറക്കി

കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Jun 8, 2026 03:11 PM

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ റെഡ്...

Read More >>
Top Stories










News Roundup