കണ്ണൂർ: റോഡ് അപകടത്തിൽ വയോധികൻ മരിച്ചു. കുന്നോത്ത് അന്തർ സംസ്ഥാനപാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് വിളമന ആയിരക്കളം സ്വദേശി രാജൻ (70) ബൈക്കിടിച്ച് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി 8.30 -ഓടെയായിരുന്നു അപകടം. കുന്നോത്ത് സ്കൂളിന് സമീപം റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജനെ ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Content Highlight: Elderly man dies in a road accident in Iritty

.png)




.jpeg)
.png)





.jpeg)
























