മണത്തണ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് മണത്തണയിൽ വിശ്രമ കേന്ദ്രം ഒരുക്കി ഭാരതീയ ജനതാ പാർട്ടി. മണത്തണ- മലയോര ഹൈവേ റോഡിലാണ് വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുന്നത്. വിശ്രമ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബി ജെ പി സംസ്ഥാന സെക്രട്ടറി രഞ്ചിത്ത് നിർവഹിച്ചു. പേരാവൂർ മണ്ഡലം പ്രസിഡണ്ട് ബേബിസോജ, കർഷക മോർച്ച ജില്ല അധ്യക്ഷൻ മനോഹരൻ വയോറ, പേരാവൂർ മണ്ഡലം ജന: സെക്രട്ടറി ആദർശ്, സോഷ്യൽ മീഡിയ ജില്ലാ കമ്മിറ്റി അംഗം സി. സരുൺ, പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പ്രജിത്ത്, മറ്റു ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു
Content Highlight: resting facility for Kottiyoor pilgrim






































