സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്; കണ്ണൂരിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്; കണ്ണൂരിൽ ഓറഞ്ച് അലേർട്ട്
Jun 12, 2026 02:59 PM | By Remya Raveendran

കോഴിക്കോട്  :   സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂരിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം കൊല്ലം ഇടുക്കി എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്.കാസർഗോഡ് കണ്ണൂർ കോഴിക്കോട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക്. കേരളതീരത്ത് ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യത.അതേസമയം നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി. ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ കരമന നദിയില്‍ (വെള്ളൈകടവ് സ്റ്റേഷന്‍) കേന്ദ്ര ജല കമ്മിഷന്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് കെഎസ്ഡിഎംഎ അറിയിച്ചു.കള്ളക്കടല്‍ ജാഗ്രതാ നിര്‍ദ്ദേശവും കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ പുലര്‍ച്ചെ 05.30 വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഇന്‍കോയിസ്) അറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Content Highlight: Rainalert

Next TV

Related Stories
നിധിൻ രാജിൻ്റെ മരണം ; ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

Jun 12, 2026 03:50 PM

നിധിൻ രാജിൻ്റെ മരണം ; ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

നിധിൻ രാജിൻ്റെ മരണം ; ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി...

Read More >>
പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

Jun 12, 2026 03:45 PM

പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല...

Read More >>
ഗൺമാൻമാരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ തിരിച്ചറിഞ്ഞു

Jun 12, 2026 03:27 PM

ഗൺമാൻമാരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ തിരിച്ചറിഞ്ഞു

ഗൺമാൻമാരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ...

Read More >>
വിളക്കോട് തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

Jun 12, 2026 02:44 PM

വിളക്കോട് തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

വിളക്കോട് തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി...

Read More >>
നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

Jun 12, 2026 02:36 PM

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബ സുരക്ഷാ പദ്ധതിയായ ആശ്രയ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യ വിതരണം ഇന്ന്

Jun 12, 2026 02:31 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബ സുരക്ഷാ പദ്ധതിയായ ആശ്രയ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യ വിതരണം ഇന്ന്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബ സുരക്ഷാ പദ്ധതിയായ ആശ്രയ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യ വിതരണം...

Read More >>
Top Stories

News Roundup

GCC News