ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; ഉടനടി ഹോർമുസ് തുറക്കും

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; ഉടനടി ഹോർമുസ് തുറക്കും
Jun 14, 2026 11:53 AM | By sukanya

ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ധാരണ ഒപ്പിട്ടാൽ ഉടനടി ഹോർമുസ് തുറക്കും. സമ്പുഷ്‌ടീകരിച്ച യുറേനിയം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് 60 ദിവസത്തിനകം അന്തിമ കരാർ രൂപീകരിക്കും. എന്നാൽ ധാരണയിൽ അന്തിമ രൂപമായിട്ടില്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.

ജനീവയിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും തമ്മിൽ കരാർ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ഇറാൻ അടച്ചുപൂട്ടിയ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നു നൽകാനും ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാനും ഇറാന്റെ ശതകോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ മരവിപ്പിച്ച നടപടി അമേരിക്ക പിൻവലിക്കാനും ഇറാൻ്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകാനും ധാരണയായെന്നാണ് വിവരം. ഇറാന്റെ ആണവപദ്ധതികളെക്കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇനിയും ചർച്ചകൾ നടക്കും.

അമേരിക്കയും ഇറാനും തമ്മിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായകമായ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിൽ ഒപ്പുവയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നേരത്തെ അറിയിച്ചിരുന്നു. അടുത്തയാഴ്ച സാങ്കേതിക തല ചർച്ചകൾ തുടരുമെന്നും ഷഹബാസ് ഷരീഫ് സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചിരുന്നു.

Content Highlight: Trump says Iran-US peace deal will be signed today; Hormuz will be opened immediately

Next TV

Related Stories
മാധ്യമവിചാരണയ്ക്ക് ഇരയായി അഡ്വ. കെ ബി പ്രദീപിന്റെ രാജി; ചാനൽ റേറ്റിംഗ് രാഷ്ട്രീയത്തിൽ നഷ്ടം സംസ്ഥാനത്തിന്

Jun 14, 2026 01:00 PM

മാധ്യമവിചാരണയ്ക്ക് ഇരയായി അഡ്വ. കെ ബി പ്രദീപിന്റെ രാജി; ചാനൽ റേറ്റിംഗ് രാഷ്ട്രീയത്തിൽ നഷ്ടം സംസ്ഥാനത്തിന്

മാധ്യമവിചാരണയ്ക്ക് ഇരയായി അഡ്വ. കെ ബി പ്രദീപിന്റെ രാജി; ചാനൽ റേറ്റിംഗ് രാഷ്ട്രീയത്തിൽ നഷ്ടം...

Read More >>
തൃ​ശൂ​രി​ൽ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യി​ലെ ക്ലാ​രി​ഫ​യ​റി​ൽ വീ​ണപകടം:  ഓ​പ്പ​റേ​റ്റ​ർ മ​രിച്ചു

Jun 14, 2026 11:06 AM

തൃ​ശൂ​രി​ൽ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യി​ലെ ക്ലാ​രി​ഫ​യ​റി​ൽ വീ​ണപകടം: ഓ​പ്പ​റേ​റ്റ​ർ മ​രിച്ചു

തൃ​ശൂ​രി​ൽ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യി​ലെ ക്ലാ​രി​ഫ​യ​റി​ൽ വീ​ണപകടം: ഓ​പ്പ​റേ​റ്റ​ർ മ​രിച്ചു...

Read More >>
ബൈക്ക് നിയന്ത്രണം വിട്ട് അപകടം;  വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jun 14, 2026 09:51 AM

ബൈക്ക് നിയന്ത്രണം വിട്ട് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

Read More >>
സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ

Jun 14, 2026 08:48 AM

സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ

സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ ജൂൺ 16...

Read More >>
ശ്രീകണ്ഠാപുരത്ത് എംഡിഎം എ യുമായി ഒരാൾ സ്വദേശി പിടിയിൽ

Jun 14, 2026 06:09 AM

ശ്രീകണ്ഠാപുരത്ത് എംഡിഎം എ യുമായി ഒരാൾ സ്വദേശി പിടിയിൽ

ശ്രീകണ്ഠാപുരത്ത് എംഡിഎം എ യുമായി ചെങ്ങളായി സ്വദേശി...

Read More >>
ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ പ്രതികരണവുമായി കെകെ ശൈലജ

Jun 14, 2026 06:03 AM

ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ പ്രതികരണവുമായി കെകെ ശൈലജ

ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ പ്രതികരണവുമായി കെകെ...

Read More >>
Top Stories

News Roundup

Entertainment News