മാസപ്പടി കേസ്: ഇഡി അന്വേഷണം നിർണായ ഘട്ടത്തിലേക്ക്

മാസപ്പടി കേസ്: ഇഡി അന്വേഷണം നിർണായ ഘട്ടത്തിലേക്ക്
Jun 15, 2026 12:18 PM | By sukanya

കൊച്ചി:മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിഎംആർഎൽ എം ഡി ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്ത ഇന്ന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും.

സിഎംആര്‍എലിനും എക്സാലോജികിനും ഇടയില്‍ നടന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി ശരണ്‍ എസ് കര്‍ത്തയോട് തേടുക. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകളും എക്സാലോജിക് കമ്പനി മേധാവിയുമായ വീണ ടിയുടെ ചോദ്യം ചെയ്യല്‍ ബുധനാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.

ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ വഴി ഹാജരാക്കാമെന്ന വീണയുടെ നിർദേശം തള്ളിയാണ് ഇഡി വീണ്ടും സമൻസ് നൽകിയത്. വൈദ്യ പരിശോധന വിവരങ്ങളടക്കം വെച്ച് വീണ നൽകിയ ഇമെയിലിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് 5 ദിവസം കൂടി സാവകാശം നൽകി ബുധനാഴ്ച വീണ്ടും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടത്. കരിമണൽ കമ്പനിയിൽ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് പിണറായി വിജയന്‍റെ മകൾ വീണ തൈക്കണ്ടിക്ക് ഇഡി നല്‍കിയ നിർദ്ദേശം.

ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന എസ്എഫ്ഐഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി വീണയെ ചോദ്യം ചെയ്യാൻ വിളിച്ചത്. കമ്പനിയിൽ നിന്ന് വീണയ്ക്ക് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 2.78 കോടി രൂപയും എംപവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം.

Content Highlight: Thiruvananthapuram

Next TV

Related Stories
22 വർഷമായി മുങ്ങി നടന്ന നിരവധി വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പൊലിസ് പിടികൂടി

Jun 15, 2026 02:29 PM

22 വർഷമായി മുങ്ങി നടന്ന നിരവധി വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പൊലിസ് പിടികൂടി

22 വർഷമായി മുങ്ങി നടന്ന നിരവധി വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പൊലിസ്...

Read More >>
‘ആര്‍എസ്എസ് ബന്ധമുള്ളത് കൊണ്ട് പ്രധാനമന്ത്രിയെ കാണില്ലെന്ന് പറയുമോ? ; വി മുരളീധരന്‍

Jun 15, 2026 02:23 PM

‘ആര്‍എസ്എസ് ബന്ധമുള്ളത് കൊണ്ട് പ്രധാനമന്ത്രിയെ കാണില്ലെന്ന് പറയുമോ? ; വി മുരളീധരന്‍

‘ആര്‍എസ്എസ് ബന്ധമുള്ളത് കൊണ്ട് പ്രധാനമന്ത്രിയെ കാണില്ലെന്ന് പറയുമോ? ;വി...

Read More >>
മലപ്പുറം വണ്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം

Jun 15, 2026 02:08 PM

മലപ്പുറം വണ്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം

മലപ്പുറം വണ്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ സിപിഐഎമ്മെന്ന്...

Read More >>
‘പ്രിയദർശിനി’ പദ്ധതി ഭരണഘടനാ ലംഘനം; ഹൈക്കോടതിയിൽ ഹർജി

Jun 15, 2026 01:59 PM

‘പ്രിയദർശിനി’ പദ്ധതി ഭരണഘടനാ ലംഘനം; ഹൈക്കോടതിയിൽ ഹർജി

‘പ്രിയദർശിനി’ പദ്ധതി ഭരണഘടനാ ലംഘനം; ഹൈക്കോടതിയിൽ...

Read More >>
മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു

Jun 15, 2026 01:50 PM

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം...

Read More >>
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കണ്ണൂർ ഡിപ്പോയിൽ ടിഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു

Jun 15, 2026 12:45 PM

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കണ്ണൂർ ഡിപ്പോയിൽ ടിഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കണ്ണൂർ ഡിപ്പോയിൽ ടിഒ മോഹനൻ എം എൽ എ ഉദ്ഘാടനം...

Read More >>
Top Stories