‘പാര്‍ട്ടി ഫണ്ടെന്ന പേരില്‍ അഴിമതി നടത്തിയ സര്‍ക്കാര്‍’; ഡിഎംകെ സര്‍ക്കാറിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സി ജോസഫ് വിജയ്

‘പാര്‍ട്ടി ഫണ്ടെന്ന പേരില്‍ അഴിമതി നടത്തിയ സര്‍ക്കാര്‍’; ഡിഎംകെ സര്‍ക്കാറിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സി ജോസഫ് വിജയ്
Jun 23, 2026 02:39 PM | By Remya Raveendran

ചെന്നൈ: ഡിഎംകെ സര്‍ക്കാറിനെ അതിരൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. പാര്‍ട്ടി ഫണ്ടെന്ന പേരില്‍ അഴിമതി നടത്തിയ സര്‍ക്കാരാണ് ഡിഎംകെയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗത്തിലാണ് ഡിഎംകെയ്ക്ക് മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം. അഴിമതിയിലൂടെ സ്വന്തമാക്കിയ പണം കണ്ടെത്തി, ഖജനാവില്‍ എത്തിയ്ക്കുകയാണ് ടിവികെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. പ്രസംഗം തുടര്‍ന്ന സി ജോസഫ് വിജയ്, വിമര്‍ശനം കടുപ്പിച്ചു. കുട്ടിക്കഥയിലൂടെ മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും സി ജോസഫ് വിജയ് പരിഹസിച്ചു.നിയമസഭയെ മുഖ്യമന്ത്രി ഷൂട്ടിങ് സ്‌പോട്ടാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ പരിഹസിച്ചു. സി ജോസഫ് വിജയ് നിയമസഭയെ തീയറ്ററാക്കി മാറ്റി. സഭയില്‍ വിസില്‍ അടിയ്ക്കാനൊക്കെ തുടങ്ങി. സിനിമ ഷൂട്ടിന് വരുന്നത് പോലെയാണ് മുഖ്യമന്ത്രി സഭയിലേക്ക് വരുന്നത്. സ്പീക്കര്‍ സംവിധായകനെ പോലെ പെരുമാറുന്നു. മന്ത്രിമാരൊക്കെ സഹ സംവിധായകരെന്നും ഉദയനിധി സ്റ്റാലിന്‍ പരിഹസിച്ചു. ക്ഷേമപദ്ധതികളെ കുറിച്ച് ഒന്നും പറയാതെ സിനിമാ ഡയലോഗ് മാത്രം പറയുകയാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.തിരഞ്ഞെടുപ്പ് സമയത്ത് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കാണിച്ചിരുന്ന ആക്ഷനും കാണിച്ചാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രസംഗം അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിന് ശേഷം സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു.

Content Highlight: Cjosephvijay

Next TV

Related Stories
ഖത്തറിൽ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനം: മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

Jun 23, 2026 03:48 PM

ഖത്തറിൽ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനം: മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

ഖത്തറിൽ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനം: മരിച്ചവരിൽ കോഴിക്കോട്...

Read More >>
ജീവനക്കാരും അധ്യാപകരും കൂട്ട ധർണ്ണ നടത്തി

Jun 23, 2026 03:24 PM

ജീവനക്കാരും അധ്യാപകരും കൂട്ട ധർണ്ണ നടത്തി

ജീവനക്കാരും അധ്യാപകരും കൂട്ട ധർണ്ണ...

Read More >>
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

Jun 23, 2026 02:47 PM

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ...

Read More >>
‘ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം മെസി, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി വി ഡി സതീശന്‍’; പരിഹസിച്ച് എം ബി രാജേഷ്

Jun 23, 2026 02:27 PM

‘ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം മെസി, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി വി ഡി സതീശന്‍’; പരിഹസിച്ച് എം ബി രാജേഷ്

‘ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം മെസി, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി വി ഡി സതീശന്‍’;...

Read More >>
വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ ഭാര്യ

Jun 23, 2026 02:16 PM

വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ ഭാര്യ

വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ...

Read More >>
കൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ലൈസൻസില്ല, ജിപിഎസ് ഓഫാക്കി, ലോറിക്ക് 17 വർഷം പഴക്കം; ഫിറ്റ്നസ് റദ്ദാക്കി ആർടിഒ

Jun 23, 2026 01:59 PM

കൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ലൈസൻസില്ല, ജിപിഎസ് ഓഫാക്കി, ലോറിക്ക് 17 വർഷം പഴക്കം; ഫിറ്റ്നസ് റദ്ദാക്കി ആർടിഒ

കൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ലൈസൻസില്ല, ജിപിഎസ് ഓഫാക്കി, ലോറിക്ക് 17 വർഷം പഴക്കം; ഫിറ്റ്നസ് റദ്ദാക്കി...

Read More >>
Top Stories

News Roundup