---
title: "കണ്ണൂരിൽ ജനവാസ കേന്ദ്രങ്ങളിൽ കക്കൂസ്മാലിന്യം തള്ളിയ ടാങ്കർലോറി പോലീസ് കസ്റ്റഡിയിൽ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/368539/kannur"
published_at: "2026-06-26T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e28e8f2936_1000144142.jpg"
keywords: []
---

# കണ്ണൂരിൽ ജനവാസ കേന്ദ്രങ്ങളിൽ കക്കൂസ്മാലിന്യം തള്ളിയ ടാങ്കർലോറി പോലീസ് കസ്റ്റഡിയിൽ

> **Lead Summary:** കണ്ണൂർ : ജനവാസ കേന്ദ്രങ്ങളിൽ കക്കൂസ്മാലിന്യം തള്ളിയ ടാങ്കർലോറി പോലീസ് കസ്റ്റഡിയിൽ. കണ്ണൂർ കൂത്തുപറമ്പ് പുറക്കളത്ത് കഴിഞ്ഞദിവസം ഡ്രൈനേജിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയാണ് വളപട്ടണത്ത് വച്ച് കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

കണ്ണൂർ : ജനവാസ കേന്ദ്രങ്ങളിൽ കക്കൂസ്മാലിന്യം തള്ളിയ ടാങ്കർലോറി പോലീസ് കസ്റ്റഡിയിൽ. കണ്ണൂർ കൂത്തുപറമ്പ് പുറക്കളത്ത് കഴിഞ്ഞദിവസം ഡ്രൈനേജിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയാണ് വളപട്ടണത്ത് വച്ച് കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്.

പ്രധാന പാതയോരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും കക്കൂസ്മാലിന്യം തള്ളുന്ന ടാങ്കർലോറിയാണ് കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കൂത്തുപറമ്പ് - കണ്ണൂർ റോഡിലെ പുറക്കളം ജംഗ്ഷനിൽ കഴിഞ്ഞദിവസം രാത്രി ഡ്രൈനേജിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയാണെന്നാണ് കരുതുന്നത്. പ്രധാന റോഡിൽ വീടുകൾക്ക് സമീപമുള്ള ഡ്രൈനേജിലാണ് കക്കൂസ് മാലിന്യം തള്ളിയത് . കക്കൂസ് മാലിന്യം വീടുകൾക്ക് സമീപം തള്ളിയതിനാൽ കടുത്ത ദുരിതത്തിലായിരുന്നു പ്രദേശത്തെ ജനങ്ങൾ . ഇത് സംബന്ധിച്ച് നഗരസഭ അധികൃതർക്കും പോലീസിലും പരാതി നൽകിയിരുന്നു .കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വളപട്ടണത്ത് വച്ച് ടാങ്കർ ലോറി കസ്റ്റഡിയിലെടുത്തത്. പ്രതികളെ പറ്റി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/368539/kannur)