ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി

ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി
Jun 26, 2026 03:06 PM | By Remya Raveendran

കണ്ണൂർ :   ലഹരി വിമുക്തമായ ഒരു പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങളും വിദ്യാർത്ഥികളും ചേർന്ന് തുടക്കമിടണമെന്ന് കെ സുധാകരൻ എംപി പറഞ്ഞു.ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യനീതി ഓഫീസുംവിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണംകണ്ണൂർ പോലീസ് സഭാ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിന്റെ ഭാവിതലമുറയായ യുവജനങ്ങളും വിദ്യാർത്ഥികളും ലഹരിക്ക് അടിപ്പെടരുത്.ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് തകർക്കേണ്ട ഒന്നല്ല നാടിന്റെ ഭാവി.ലഹരി പദാർത്ഥങ്ങൾ തൊടില്ല എന്ന്ഒരോ വിദ്യാർത്ഥിയും പ്രതിജ്ഞ ചെയ്യണം.അങ്ങനെ ലഹരി വിമുക്തമായ നാടിനെ കെട്ടിപ്പിടിക്കണം, എംപി അഭ്യർത്ഥിച്ചു.പരിപാടിയിൽ ജില്ലാ കളക്ടർ പി വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു.ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികൾക്ക് സുപ്രധാന പങ്കാണുള്ളതെന്ന് കലക്ടർ ചൂണ്ടിക്കാട്ടി. ലഹരി ഒരു സാമൂഹിക വിപത്തിനൊപ്പം പൊതുജനാരോഗ്യ വെല്ലുവിളി കൂടിയാണ്. നമ്മുടെ ഭാവി തന്നെ തുലച്ചു കളയുന്നതാണ് ലഹരി ഉപയോഗം.ലഹരിയ്ക്ക് അടിപ്പെട്ടവരെ ഹോളിസ്റ്റിക് സമീപനത്തോടെ ചേർത്തുനിർത്തണം. ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടർ ഓർമിപ്പിച്ചു.സിറ്റി പോലീസ് കമ്മീഷണർ ബി.വി വിജയ ഭരത് റെഡ്ഢി ലഹരിവിരുദ്ധ ദിനാചരണ സന്ദേശം നൽകി. ഡി.ഡി.ഇ ഷൈനി ഡി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കോർപ്പറേഷൻ വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലിഷ ദീപക്,ഡി.എം.ഒ ഇൻ-ചാർജ് ഡോ. സച്ചിൻ കെ സി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രസാദ് കെ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി അബൂബക്കർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ബിജു പി എന്നിവർ സംസാരിച്ചു.കെ സുധാകരൻ എംപിയും മറ്റുള്ളവരും ചേർന്ന് ലഹരിക്കെതിരായ ഐ.ഇ.സി പോസ്റ്റർ പ്രകാശനം ചെയ്തു.അസിസ്റ്റന്റ് കളക്ടർ എസ് സ്വാതി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സജിത് കുമാർ പി, സുരേഷ് പി.കെ, പ്രതീക്ഷ അഡിക്ഷൻ സെൻറർ ഡയറക്ടർ ഫാ. ജെയിംസ് കോലക്കുന്നേൽ, ജില്ലാ പ്രൊബേഷൻ ഓഫീസർ കെ ഷുഹൈബ്, കണ്ണൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി സുനിൽകുമാർ, വിമുക്തി ജില്ലാ കോർഡിനേറ്റർ സുജിത് തില്ലങ്കേരി എന്നിവർ സംസാരിച്ചു.തുടർന്ന് 'ഓപ്പറേഷൻ തൂഫാൻ' എന്ന സെഷനിൽ ഇൻസ്‌പെക്ടർ എസ്. ബി കൈലാസ്നാഥ്, 'ഓപ്പറേഷൻ തണ്ടർ' എന്ന സെഷനിൽഅസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ രാജീവൻ, 'ലഹരി ഉപയോഗവും മാനസികാരോഗ്യവും' എന്ന സെഷനിൽ ഡോ. കെ മുനീർ എന്നിവർ ക്ലാസെടുത്തു.

Content Highlight: Ksudhakaranmp

Next TV

Related Stories
‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി ജോസഫ്

Jun 26, 2026 04:18 PM

‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി ജോസഫ്

‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി...

Read More >>
പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി ശിവന്‍കുട്ടി

Jun 26, 2026 03:01 PM

പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി ശിവന്‍കുട്ടി

പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി...

Read More >>
ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു

Jun 26, 2026 02:49 PM

ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു

ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം...

Read More >>
എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

Jun 26, 2026 02:27 PM

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722...

Read More >>
'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

Jun 26, 2026 02:12 PM

'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ്...

Read More >>
മദ്യവിമോചന കേന്ദ്രത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

Jun 26, 2026 01:58 PM

മദ്യവിമോചന കേന്ദ്രത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

മദ്യവിമോചന കേന്ദ്രത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം...

Read More >>
Top Stories










News Roundup






Entertainment News