#Kafir Screenshot Case #DYFI #Amal Arrested
വടകര: കാഫിർ സ്ക്രീൻഷോട്ട് വ്യാജപ്രചാരണ കേസിൽ DYFI നേതാവ് കൂടി അറസ്റ്റിൽ. സി.പി.ഐ.എം കണ്ണങ്കുഴി ബ്രാഞ്ച് അംഗവും DYFI വടകര ടൗൺ മേഖലാ കമ്മിറ്റി അംഗവുമായ ആർ. അമലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
‘റെഡ് ബറ്റാലിയൻ’ എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് ഷെയർ ചെയ്തതിനാണ് അമലിനെതിരെ കേസെടുത്തത്. നേരത്തെ അന്വേഷണ സംഘം അമലിനെ ചോദ്യം ചെയ്തിരുന്നു. തുടർന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. കേസിൽ നേരത്തെ മറ്റ് ചിലർ അറസ്റ്റിലായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Content Highlight: Kafir Screenshot Case: DYFI Leader Amal Arrested in Vadakara















.jpeg)























