---
title: "എം.ഡി.എം.എ കേസിലെ മുഖ്യകണ്ണി ഇരിട്ടി പോലീസിന്റെ പിടിയിൽ"
english_title: "MDMA Case Main Accused Arrested Iritty Police Kootupuzha 29 Gram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380241/mdma-case-main-accused-arrested-iritty-kootupuzha"
published_at: "2026-08-28T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a916637b51e6_1000231072.jpg"
keywords: ["MDMA Case", "Iritty Police", "Kootupuzha", "Vishakh"]
---

# എം.ഡി.എം.എ കേസിലെ മുഖ്യകണ്ണി ഇരിട്ടി പോലീസിന്റെ പിടിയിൽ

> **Lead Summary:** **ഇരിട്ടി: **കൂട്ടുപുഴയിൽ 29 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ കേസിലെ മുഖ്യപ്രതിയെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ആതിരകം സ്വദേശി വിശാഖിനെയാണ് കണ്ണൂരിലെ ഫ്ലാറ്റിൽ നിന്ന് പോലീസ് പിടികൂടിയത്.

## Article Content

**ഇരിട്ടി: **കൂട്ടുപുഴയിൽ 29 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ കേസിലെ മുഖ്യപ്രതിയെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ആതിരകം സ്വദേശി വിശാഖിനെയാണ് കണ്ണൂരിലെ ഫ്ലാറ്റിൽ നിന്ന് പോലീസ് പിടികൂടിയത്.

ഇരിട്ടി ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം ഇരിട്ടി സർക്കിൾ ഇൻസ്‌പെക്ടർ കെ.വി. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് വിശാഖെന്ന് പോലീസ് അറിയിച്ചു.

കേസിലെ ഇയാളുടെ കൂട്ടാളിയും പേരാവൂർ വേക്കളം സ്വദേശിയുമായ സതീഷിനെ കഴിഞ്ഞ ദിവസം കൂട്ടുപുഴയിൽ വച്ച് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് 29 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380241/mdma-case-main-accused-arrested-iritty-kootupuzha)