---
title: "ഷിജിനെ കടലിൽ കാണാതായിട്ട് 30 ദിവസം; മരണാനന്തര ചടങ്ങ് നടത്തി കുടുംബം"
english_title: "Fisherman Shijin Missing Muthalapozhi 30 Days Death Ritual Family"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380336/fisherman-shijin-missing-30-days-death-ritual-anchuthengu"
published_at: "2026-08-29T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a929f4ac2260_1000231263.jpg"
keywords: ["Muthalapozhi", "Shijin Missing", "Fisherman Missing", "Kerala Coastal Police"]
---

# ഷിജിനെ കടലിൽ കാണാതായിട്ട് 30 ദിവസം; മരണാനന്തര ചടങ്ങ് നടത്തി കുടുംബം

> **Lead Summary:** **തിരുവനന്തപുരം: **മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിന്റെ മരണാനന്തര ചടങ്ങ് നടത്തി കുടുംബം. അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമദിനമാണ് ആചരിച്ചത്. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലായിരുന്നു ചടങ്ങ്.

## Article Content

**തിരുവനന്തപുരം: **മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിന്റെ മരണാനന്തര ചടങ്ങ് നടത്തി കുടുംബം. അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമദിനമാണ് ആചരിച്ചത്. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലായിരുന്നു ചടങ്ങ്.

ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം പിന്നിട്ടതിനെ തുടർന്നാണ് മരിച്ചതായി കണക്കാക്കി ചടങ്ങ് നടത്തിയത്. ഇക്കഴിഞ്ഞ ജൂലൈ 31നായിരുന്നു വള്ളം മറിഞ്ഞ് ഷിജിനെ കാണാതായത്. ഷിജിനെ കണ്ടെത്താൻ കഴിയാത്തതിനാൽ മരിച്ചതായി കണക്കാക്കിയാണ് മുപ്പതാം ചരമദിനം ആചരിച്ചത്.

കടലിൽ വള്ളം മറിഞ്ഞാണ് ഷിജിനെ കാണാതായത്. ഷിജിനെ കണ്ടെത്താനാകാത്തതോടെ കുടുംബം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. എട്ട് ദിവസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാതെയായതോടെയാണ് ഷിജിന്റെ ഭാര്യയും കുഞ്ഞും ബന്ധുക്കളും കോസ്റ്റൽ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380336/fisherman-shijin-missing-30-days-death-ritual-anchuthengu)