---
title: "അമലാഭവനിലെ അന്തേവാസികൾക്ക് സ്നേഹവിരുന്ന് ഒരുക്കി വാക്കേഴ്സ് ഫാമിലി"
english_title: "Walkers Family Mundyad Indoor Stadium Onam Feast Amalabhavan Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380340/walkers-family-onam-feast-amalabhavan-melechovva-kannur"
published_at: "2026-08-29T14:47:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92a3f0cf897_1000231245.jpg"
keywords: ["Amalabhavan", "Walkers Family", "Mundyad Indoor Stadium"]
---

# അമലാഭവനിലെ അന്തേവാസികൾക്ക് സ്നേഹവിരുന്ന് ഒരുക്കി വാക്കേഴ്സ് ഫാമിലി

> **Lead Summary:** **കണ്ണൂർ: **മേലെചൊവ്വയിലുള്ള അമലാഭവനിലെ അന്തേവാസികൾക്ക് സ്നേഹവിരുന്ന് ഒരുക്കി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലെ വാക്കേഴ്സ് ഫാമിലി കൂട്ടായ്മ.

## Article Content

**കണ്ണൂർ: **മേലെചൊവ്വയിലുള്ള അമലാഭവനിലെ അന്തേവാസികൾക്ക് സ്നേഹവിരുന്ന് ഒരുക്കി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലെ വാക്കേഴ്സ് ഫാമിലി കൂട്ടായ്മ.

ഓണാഘോഷത്തിന്റെ ഭാഗമായി അമലാഭവനിലെ നൂറോളം വരുന്ന അഗതികളും രോഗികളുമായ ആളുകൾക്ക് ഉച്ചഭക്ഷണം നൽകിക്കൊണ്ട് വാക്കേഴ്സ് കൂട്ടായ്മ അന്തേവാസികളുമായി സ്നേഹ സൗഹൃദങ്ങൾ പങ്കിട്ടു.

വാക്കേഴ്സ് കൂട്ടായ്മയിലെ അംഗങ്ങളായ ചന്ദ്രൻ എം, പുരുഷോത്തമൻ എ.കെ, ദയാനന്ദൻ പി, ലാൻസി ഫെർണാണ്ടസ്, അഡ്വ. അരുൺ കുമാർ, അബ്ദുള്ള, ഗിരീഷ് എ.പി, ഷിബു വി.വി, അനിൽ ബാബു, നിധീഷ് ഇ.വി, ഇബ്രാഹിം മാസ്റ്റർ, റഫീഖ് സി.പി, സയ്യിദ് ഫിറോസ്, അഷ്റഫ് വാരം, പ്രദീപ് കുമാർ, മനോജ് പി, ഫിറോസ് മാസ്റ്റർ, നെയിം മുഹമ്മദ്, ഫൈസൽ, മുനീർ കെ.ടി, നിതീഷ് മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കാളികളായി.

കൂട്ടായ്മയിൽ നിന്നും വിട്ടുപിരിഞ്ഞ സെബാസ്റ്റ്യൻ സാറിന്റെ ഓർമ്മകൾ പങ്കുവെച്ചുമാണ് പരിപാടി അവസാനിപ്പിച്ചത്. സിസ്റ്റർ മരീന പരിപാടിക്ക് സ്നേഹാശംസകളും നേർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380340/walkers-family-onam-feast-amalabhavan-melechovva-kannur)