---
title: "തൃശൂർ നഗരം ഇന്ന് 'പുലികൾക്ക്' സ്വന്തം; ഓണക്കാലത്തിന് പൂരപ്പൊലിമയോടെ മടക്കം"
english_title: "Thrissur Pulikali Today 450 Tigers 9 Teams Onam Finale"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380341/thrissur-pulikali-today-450-tigers-onam-finale-2025"
published_at: "2026-08-29T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92a85ea455b_1000231284.jpg"
keywords: ["Puli Kali Thrissur", "Thrissur Onam Celebration", "Kerala Pulikali"]
---

# തൃശൂർ നഗരം ഇന്ന് 'പുലികൾക്ക്' സ്വന്തം; ഓണക്കാലത്തിന് പൂരപ്പൊലിമയോടെ മടക്കം

> **Lead Summary:** **തൃശൂർ: **ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലികളിറങ്ങും. 9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഓണം കളറാക്കാനായി നഗരത്തിലിറങ്ങുന്നത്.

## Article Content

**തൃശൂർ: **ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലികളിറങ്ങും. 9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഓണം കളറാക്കാനായി നഗരത്തിലിറങ്ങുന്നത്.

വൈകിട്ട് നാല് മണിയോടെ തൃശൂർ നഗരം പുലികൾ കൈയടക്കും. ഓരോ സംഘത്തിലും 50ലധികം പുലികളുണ്ടാകും. കൂടാതെ നിശ്ചല ദൃശ്യങ്ങളും മികവ് കൂട്ടാനുണ്ട്. മികച്ച പുലിക്കളി സംഘങ്ങൾക്ക് വിവിധ പുരസ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടി പുലികളും പെൺപുലികളും പുലിമടകളിൽ നിന്നിറങ്ങും.

പുലിക്കളി കാണാൻ വൻ ജനത്തിരക്കാണ് തൃശൂർ നഗരത്തിൽ പ്രതീക്ഷിക്കുന്നത്. ഓണത്തിന് പൂരപ്പൊലിമയോടെ മടക്കം എന്ന നിലയിലാണ് ഇത്തവണ പുലിക്കളി ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380341/thrissur-pulikali-today-450-tigers-onam-finale-2025)