അവധിക്കാല കായിക പരിശീലനത്തിന് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി

അവധിക്കാല കായിക പരിശീലനത്തിന് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി
Apr 18, 2022 12:11 PM | By Shyam

കേളകം: മലയോരത്തെ പുത്തൻ കായിക പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്പോർട്സ് ക്ലബ്ബിനും അവധിക്കാല കായിക പരിശീലനത്തിനും തുടക്കം കുറിച്ചു.

ഫുട്ബോൾ, വോളിബോൾ, ഷട്ടില്‍ ബാറ്റ്മിന്റൺ, ഫിസ്റ്റ് ബോൾ എന്നീ വിഭാഗങ്ങളിൽ ആരംഭിച്ച അവധിക്കാല പരിശീലനം കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഇന്ത്യൻ വനിതാ വോളിബോൾ ക്യാപ്റ്റൻ മിനിമോൾ എബ്രഹാം മുഖ്യാതിഥിയായി.


 പിടിഎ പ്രസിഡണ്ട് സന്തോഷ് സി സി അധ്യക്ഷത വഹിച്ചു. പൂർവ്വവിദ്യാർത്ഥി സംഘടന 'ബെഞ്ച്' സെക്രട്ടറി ഐസക് ഇ പി, സ്റ്റാഫ് പ്രതിനിധി ഷീന ജോസ് ടി, കോച്ച് അനീഷ് പി ഇ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ബിബിൻ ആന്റണി നന്ദിയും പറഞ്ഞു.

രാവിലെ 6.30 ന് ആരംഭിച്ച പരിശീലനത്തില്‍ നൂറിലധികം വിദ്യാര്‍ത്ഥികൾ പങ്കെടുത്തു.  മിനിമോൾ എബ്രഹാം പുതുതായി നിര്‍മ്മിച്ച വോളിബോൾ കോര്‍ട്ട് സ്മാഷ് ചെയ്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിന് തുടക്കം കുറിച്ചു. നിരവധി അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പരിപാടികളിൽ പങ്കാളികളായി.

Kelakam st thomas school sports training

Next TV

Related Stories
#cherupuzha  l ചെറുപുഴ കുണ്ടംതടം  മുത്തപ്പൻ പൊടിക്കളം പ്രതിഷ്ഠ് മഹോത്സവും  മുത്തപ്പൻ വെള്ളാട്ടവും 20,21 തീയതികളിൽ

Apr 19, 2024 01:57 PM

#cherupuzha l ചെറുപുഴ കുണ്ടംതടം മുത്തപ്പൻ പൊടിക്കളം പ്രതിഷ്ഠ് മഹോത്സവും മുത്തപ്പൻ വെള്ളാട്ടവും 20,21 തീയതികളിൽ

ചെറുപുഴ കുണ്ടംതടം മുത്തപ്പൻ പൊടിക്കളം പ്രതിഷ്ഠ് മഹോത്സവും മുത്തപ്പൻ വെള്ളാട്ടവും 20,21...

Read More >>
#pulingom  l  യുഡിഎഫ്  സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ:  164-ാംബൂത്ത് വനിത സംഗമം പുളിങ്ങോത്ത് നടന്നു.

Apr 19, 2024 01:52 PM

#pulingom l യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ: 164-ാംബൂത്ത് വനിത സംഗമം പുളിങ്ങോത്ത് നടന്നു.

യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ: 164-ാംബൂത്ത് വനിത സംഗമം പുളിങ്ങോത്ത്...

Read More >>
ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Apr 19, 2024 01:43 PM

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ്...

Read More >>
കേളകം - അടക്കാത്തോട്   റോഡിന്റെ ടാറിങ് ജോലികൾ ആരംഭിച്ചു.

Apr 19, 2024 12:20 PM

കേളകം - അടക്കാത്തോട് റോഡിന്റെ ടാറിങ് ജോലികൾ ആരംഭിച്ചു.

കേളകം - അടക്കാത്തോട് റോഡിന്റെ ടാറിങ് ജോലികൾ...

Read More >>
കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം

Apr 19, 2024 11:05 AM

കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന്...

Read More >>
Top Stories