---
title: "തിരുത്തൽ തുടങ്ങി സിപിഐഎം; പി.ജയരാജനും വി.ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ"
english_title: "CPM Kerala State Committee Reorganization P Jayarajan V Sivankutty Secretariat MV Govindan Censure Pinarayi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382761/cpm-kerala-correction-begins-p-jayarajan-v-sivankutty-secretariat-reorganization"
published_at: "2026-09-15T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa917193c763_1000234284.jpg"
keywords: ["CPM Kerala", "V Sivankutty", "State Secretariat Reorganization", "ED Resolution"]
---

# തിരുത്തൽ തുടങ്ങി സിപിഐഎം; പി.ജയരാജനും വി.ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ

> **Lead Summary:** **കോഴിക്കോട്: **വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടെ സിപിഐഎമ്മിൽ തിരുത്തൽ തുടങ്ങി. പി.ജയരാജനെയും വി ശിവൻകുട്ടിയെയും എം ബി രാജേഷിനെയും ജോൺ ബ്രിട്ടാസിനെയും ഉൾപ്പെടുത്തിയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ പുനഃസംഘടന. തോമസ് ഐസക്കിനെയും ടി പി രാമകൃഷ്ണനെയും ഒഴിവാക്കി. എം വി ഗോവിന്ദന് ശാസന. ശൈലിയിൽ തിരുത്തൽ വേണമെന്ന് പിണറായി വിജയന് നിർദേശം.

## Article Content

**കോഴിക്കോട്: **വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടെ സിപിഐഎമ്മിൽ തിരുത്തൽ തുടങ്ങി. പി.ജയരാജനെയും വി ശിവൻകുട്ടിയെയും എം ബി രാജേഷിനെയും ജോൺ ബ്രിട്ടാസിനെയും ഉൾപ്പെടുത്തിയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ പുനഃസംഘടന. തോമസ് ഐസക്കിനെയും ടി പി രാമകൃഷ്ണനെയും ഒഴിവാക്കി. എം വി ഗോവിന്ദന് ശാസന. ശൈലിയിൽ തിരുത്തൽ വേണമെന്ന് പിണറായി വിജയന് നിർദേശം.

സിപിഐഎം സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചു. 9 പേരെ പുതുതായി ഉൾപ്പെടുത്തി. ഒൻപത് വിദ്യാർഥി യുവജന നേതാക്കളാണ് സംസ്ഥാന സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ജെയ്ക്ക് സി തോമസ്, ആദർശ് സജി, പി എസ് സഞ്ജീവ്, എം ശിവപ്രസാദ്, എം വിജിൻ, എൻ സുകന്യ, ഒ എസ് അംബിക, സുബൈദ ഇസഹാക് എന്നിവരെയാണ് സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത്. ഒൻപത് പേരും ക്ഷണിതാക്കളാണ്.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിനെതിരെയാണ് വിപുലീകൃത സംസ്ഥാന സമിതിയിൽ ഏറ്റവും കൂടുതൽ വിമർശനം ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റിന്റെ ദൗർബല്യം പരിഹരിക്കുന്നതിനായി പുതിയ നേതാക്കളെ ഉൾപ്പെടുത്തുകയായിരുന്നു.

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഇഡിക്കെതിരെ പ്രമേയം അവതരിപ്പിച്ചു. പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായ നീക്കത്തിലാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് പ്രമേയം അവതരിപ്പിച്ചത്.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ആണ് പ്രമേയം അവതരിപ്പിച്ചത്. നേരത്തെ, 12 ജില്ലാ കമ്മിറ്റികൾ ഇഡി വിഷയം ചർച്ചയിൽ ഉന്നയിച്ചിരുന്നു. സംസ്ഥാന നേതാക്കളെ ഇഡി വേട്ടയാടുകയാണ്. ഇഡി നീക്കത്തിൽ പ്രതിരോധം തീർക്കണമെന്നായിരുന്നു ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382761/cpm-kerala-correction-begins-p-jayarajan-v-sivankutty-secretariat-reorganization)