---
title: "മണത്തണ ചപ്പാരം ഭഗവതി ക്ഷേത്ര നവരാത്രി മഹോത്സവം ഒക്ടോബർ 11-ന് തുടങ്ങും; ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "anathana Chapparam Bhagavathi Temple Navratri Festival Begins Oct 11"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382797/manathana-chapparam-temple-navratri-festival-starts-october-11"
published_at: "2026-09-15T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa95379986e1_DSC_2564_a.jpg"
keywords: ["Chapparam Bhagavathi Temple", "Navratri Festival 2026", "Kannur Temple Festivals"]
---

# മണത്തണ ചപ്പാരം ഭഗവതി ക്ഷേത്ര നവരാത്രി മഹോത്സവം ഒക്ടോബർ 11-ന് തുടങ്ങും; ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** മണത്തണ : ഈ വർഷത്തെ മണത്തണ ശ്രീ ചപ്പാരം ഭഗവതി ക്ഷേത്ര നവരാത്രി മഹോത്സവത്തിന് ഒക്ടോബർ 11-ന് തുടക്കമാകും. ഒക്ടോബർ 20 വരെ നീണ്ടുനിൽക്കുന്ന പത്ത് ദിവസത്തെ വിപുലമായ ആഘോഷ പരിപാടികളാണ് ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള ആഘോഷ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും സമ്മാന കൂപ്പൺ വിതരണോദ്ഘാടനവും മണത്തണയിൽ വെച്ച് നടന്നു. ആഘോഷക്കമ്മിറ്റി ട്രഷറർ കോലൻചിറ ഗംഗാധരനിൽ നിന്നും തിട്ടയിൽ വാസുദേവൻ നായർ ആദ്യ കൂപ്പൺ ഏറ്റുവാങ്ങി.

## Article Content

മണത്തണ : ഈ വർഷത്തെ മണത്തണ ശ്രീ ചപ്പാരം ഭഗവതി ക്ഷേത്ര നവരാത്രി മഹോത്സവത്തിന് ഒക്ടോബർ 11-ന് തുടക്കമാകും. ഒക്ടോബർ 20 വരെ നീണ്ടുനിൽക്കുന്ന പത്ത് ദിവസത്തെ വിപുലമായ ആഘോഷ പരിപാടികളാണ് ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള ആഘോഷ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും സമ്മാന കൂപ്പൺ വിതരണോദ്ഘാടനവും മണത്തണയിൽ വെച്ച് നടന്നു. ആഘോഷക്കമ്മിറ്റി ട്രഷറർ കോലൻചിറ ഗംഗാധരനിൽ നിന്നും തിട്ടയിൽ വാസുദേവൻ നായർ ആദ്യ കൂപ്പൺ ഏറ്റുവാങ്ങി.

ചടങ്ങിൽ ചപ്പാരം ക്ഷേത്ര പരിപാലന സമിതി ജനറൽ സെക്രട്ടറി സി. വിജയൻ, ആഘോഷക്കമ്മിറ്റി കൺവീനർ കെ. മുകുന്ദൻ മാസ്റ്റർ, ജോയിന്റ് കൺവീനർ വി.കെ. രവീന്ദ്രൻ, പേരാവൂർ ഗ്രാമപഞ്ചായത്ത് അംഗം ബേബി സോജ, ബിന്ദു സോമൻ, വരിക്കോളി രാമചന്ദ്രൻ, ചോടത്ത് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

പത്ത് ദിവസത്തെ മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ കലാപരിപാടികളാണ് നവരാത്രി മണ്ഡപത്തിൽ ഒരുക്കിയിരിക്കുന്നത്. ഗാനമേളകൾ, സാമൂഹ്യ നാടകം, നൃത്ത സംഗീത നാടകം, വിവിധ ഡാൻസ് അക്കാദമികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എന്നിവ വേദിയിൽ അരങ്ങേറും.

നവരാത്രി ദിനങ്ങളിൽ ചപ്പാരം ക്ഷേത്രത്തിൽ പ്രത്യേക പൂജാകർമ്മങ്ങൾ ഉണ്ടായിരിക്കും. ആദ്യ ദിനമായ ഒക്ടോബർ 11-ന് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഒക്ടോബർ 18-ന് ദുർഗ്ഗാഷ്ടമി ഗ്രന്ഥപൂജയും, സമാപന ദിവസമായ വിജയദശമി നാളിൽ വിദ്യാരംഭം, വാഹനപൂജ തുടങ്ങിയ വിശേഷാൽ ചടങ്ങുക

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382797/manathana-chapparam-temple-navratri-festival-starts-october-11)