---
title: "പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂരിൽ കിസാൻസഭ കർഷക ധർണ സംഘടിപ്പിച്ചു"
english_title: "Kisan Sabha Stages Farmers Protest in Kottiyoor Over ESA Notification"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382801/kisan-sabha-farmers-protest-kottiyoor-ecologically-sensitive-areas"
published_at: "2026-09-15T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9564e3ffdf_kottiyoor.jpg"
keywords: ["Kottiyoor", "Kisan Sabha", "AIKS"]
---

# പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂരിൽ കിസാൻസഭ കർഷക ധർണ സംഘടിപ്പിച്ചു

> **Lead Summary:** കൊട്ടിയൂർ : പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിക്കുന്ന കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കുക, വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടുക, പ്രദേശവാസികളുടെ ആശങ്കകൾ ദൂരീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കൊട്ടിയൂർ നീണ്ടുനോക്കിയിൽ കർഷക ധർണ സംഘടിപ്പിച്ചു. മലയോര മേഖലയിലെ ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ പിൻവലിക്കണമെന്ന ശക്തമായ നിലപാടോടെയാണ് സംഘടന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

## Article Content

കൊട്ടിയൂർ : പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിക്കുന്ന കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കുക, വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടുക, പ്രദേശവാസികളുടെ ആശങ്കകൾ ദൂരീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കൊട്ടിയൂർ നീണ്ടുനോക്കിയിൽ കർഷക ധർണ സംഘടിപ്പിച്ചു. മലയോര മേഖലയിലെ ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ പിൻവലിക്കണമെന്ന ശക്തമായ നിലപാടോടെയാണ് സംഘടന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

നീണ്ടുനോക്കിയിൽ നടന്ന കർഷക ധർണ അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ. പ്രദീപൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷിജിത്ത് വായന്നൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷിയിടങ്ങളും വീടുകളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളെ പരിസ്ഥിതിലോല പട്ടികയിൽ ഉൾപ്പെടുത്തുന്നത് കർഷകരുടെ ഉപജീവനത്തെ തകർക്കുമെന്നും ജനങ്ങളുടെ ആശങ്ക അകറ്റാൻ സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

ധർണയെ അഭിസംബോധന ചെയ്തുകൊണ്ട് കിസാൻ സഭ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.കെ. മധുസൂദനൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പായം ബാബുരാജ്, കണ്ണാടിയൻ ഭാസ്കരൻ, ജില്ലാ കൗൺസിൽ അംഗം സി. ദിനേശൻ എന്നിവരും മൈക്കിൾ ആമക്കാട്, പി. ദേവദാസ്, സി. ജയചന്ദ്രബോസ്, എം.എം. രാധാകൃഷ്ണൻ എന്നിവരും പ്രസംഗിച്ചു. പ്രദേശത്തെ കർഷകരും സംഘടനാ പ്രതിനിധികളും ധർണയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382801/kisan-sabha-farmers-protest-kottiyoor-ecologically-sensitive-areas)