---
title: "കൊട്ടിയൂരിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ വ്യക്തിയെ കണ്ടെത്തി പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ"
english_title: "Waste Dumping in Public Place: Kottiyoor Panchayat Imposes Fine"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383472/kottiyoor-panchayat-fine-imposed-public-waste-dumping-bhavanikkunnu"
published_at: "2026-09-19T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae854ff33fa_panchayath_kottiyoor.jpg"
keywords: ["Kottiyoor Panchayat", "Kannur News", "Local News Kerala"]
---

# കൊട്ടിയൂരിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ വ്യക്തിയെ കണ്ടെത്തി പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ

> **Lead Summary:** കൊട്ടിയൂർ: പൊതുസ്ഥലത്ത് ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറിഞ്ഞ സംഭവത്തിൽ കടുത്ത നടപടിയുമായി കൊട്ടിയൂർ പഞ്ചായത്ത് അധികൃതർ. പഞ്ചായത്തിലെ ഭവാനിക്കുന്ന് മിനി എം.സി.എഫിന് സമീപമാണ് പഴകിയ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും അടങ്ങുന്ന മാലിന്യം വഴിയരികിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്.

## Article Content

കൊട്ടിയൂർ: പൊതുസ്ഥലത്ത് ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറിഞ്ഞ സംഭവത്തിൽ കടുത്ത നടപടിയുമായി കൊട്ടിയൂർ പഞ്ചായത്ത് അധികൃതർ. പഞ്ചായത്തിലെ ഭവാനിക്കുന്ന് മിനി എം.സി.എഫിന് സമീപമാണ് പഴകിയ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും അടങ്ങുന്ന മാലിന്യം വഴിയരികിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്.

റോഡരികിൽ തള്ളിയ ഭക്ഷണമാലിന്യങ്ങൾ തെരുവുനായ്ക്കൾ കടിച്ചു നടുറോഡിലേക്ക് ഇഴച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ട പ്രാദേശികവാസികളാണ് വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. വിവരമറിഞ്ഞതിനെ തുടർന്ന് പഞ്ചായത്ത് വി.ഇ.ഒ. പ്രിൻസ് മോൻ, ഹെൽത്ത് ഇൻസ്പെക്ടർ അനിത എന്നിവരുടെ നേതൃത്വത്തിലുള്ള ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

മാലിന്യക്കൂമ്പാരത്തിൽ നിന്നും ലഭിച്ച ബില്ലിലെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് ഹെൽത്ത് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കുറ്റക്കാരനെ തിരിച്ചറിഞ്ഞത്. സംഭവത്തിന് പിന്നിൽ കൊട്ടിയൂർ പന്നിയാമല സ്വദേശിയാണെന്ന് അധികൃതർ വ്യക്തമാക്കി. ഇയാളോട് ഉടൻതന്നെ പഞ്ചായത്ത് ഓഫീസിലെത്തി നിശ്ചിത തുക പിഴയടക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ വരുംദിവസങ്ങളിലും ശക്തമായ നിയമനടപടികൾ തുടർന്നുസ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383472/kottiyoor-panchayat-fine-imposed-public-waste-dumping-bhavanikkunnu)