---
title: "കണ്ണൂർ റൂറലിലെ മികച്ച പൊലീസ് സ്റ്റേഷനായി മുഴക്കുന്ന്; എസ്.എച്ച്.ഒ ജാൻസി മാത്യു പുരസ്കാരം ഏറ്റുവാങ്ങി"
english_title: "Muzhakkunnu Selected as Best Police Station in Kannur Rural District"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389034/muzhakkunnu-selected-best-police-station-kannur-rural-district-award"
published_at: "2026-10-27T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0c15244b89_muzhakunnu.jpg"
keywords: ["Muzhakkunnu Police Station", "Jancy Mathew SHO", "Peravoor News", "Iritty News"]
---

# കണ്ണൂർ റൂറലിലെ മികച്ച പൊലീസ് സ്റ്റേഷനായി മുഴക്കുന്ന്; എസ്.എച്ച്.ഒ ജാൻസി മാത്യു പുരസ്കാരം ഏറ്റുവാങ്ങി

> **Lead Summary:** പേരാവൂർ: കണ്ണൂർ റൂറൽ ജില്ലയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി മുഴക്കുന്ന് പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതിയുടെ ഭാഗമായി മികച്ച സേവനവും പ്രവർത്തന മികവും കാഴ്ചവെയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയും മാതൃകാ പൊതുപ്രവർത്തകരെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ നേട്ടം. പേരാവൂരിൽ നടന്ന ചടങ്ങിൽ റൂറൽ ജില്ലാ പൊലീസ് മേധാവി ഉമേഷ് ഗോയലിൽ നിന്ന് മുഴക്കുന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) ജാൻസി മാത്യു പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനവും ജില്ലാ പൊലീസ് മേധാവി നിർവ്വഹിച്ചു.

## Article Content

പേരാവൂർ: കണ്ണൂർ റൂറൽ ജില്ലയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി മുഴക്കുന്ന് പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതിയുടെ ഭാഗമായി മികച്ച സേവനവും പ്രവർത്തന മികവും കാഴ്ചവെയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയും മാതൃകാ പൊതുപ്രവർത്തകരെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ നേട്ടം. പേരാവൂരിൽ നടന്ന ചടങ്ങിൽ റൂറൽ ജില്ലാ പൊലീസ് മേധാവി ഉമേഷ് ഗോയലിൽ നിന്ന് മുഴക്കുന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) ജാൻസി മാത്യു പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനവും ജില്ലാ പൊലീസ് മേധാവി നിർവ്വഹിച്ചു.

റൂറൽ പരിധിയിൽ മികച്ച സേവനം അനുഷ്ഠിച്ച മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും സമൂഹത്തിൽ മാതൃകാപരമായ ഇടപെടലുകൾ നടത്തിയ പൊതുപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. ഇരിട്ടി അക്ഷയപാത്രം പരിപാടിയുടെ സംഘാടകൻ സജീഷ്, പൊലീസ് ഉദ്യോഗസ്ഥർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച ബിഎംഎച്ച് ആശുപത്രി മാനേജർ ഡോ. വേണുഗോപാലൻ, കളഞ്ഞുകിട്ടിയ സ്വർണാഭരണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച മാതൃകാപ്രവർത്തനം നടത്തിയ ഇരിക്കൂർ സ്വദേശിനി ഖദീജ എന്നിവരെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. ഡിവൈ.എസ്.പിമാരായ ടി.പി. സുമേഷ്, പി. സുഭാഷ്, എ. കുട്ടികൃഷ്ണൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അനിൽ, ഐ.എസ്.എ സിജോ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389034/muzhakkunnu-selected-best-police-station-kannur-rural-district-award)