---
title: "സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്"
english_title: "State Again Rain Warning Isolated Places Today Till Wednesday Thunderstorm Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389757/state-again-rain-warning-yellow-alert-pathanamthitta-kottayam-idukki-palakkad-malappuram-wayanad-kozhikode-kannur-kasaragod"
published_at: "2026-11-01T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae700c8a0ee0_1000243520.jpg"
keywords: ["State Rain Warning", "Yellow Alert", "Thunderstorm Strong Wind"]
---

# സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്

> **Lead Summary:** **കോഴിക്കോട് : **സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്.ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

**കോഴിക്കോട് : **സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്.ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389757/state-again-rain-warning-yellow-alert-pathanamthitta-kottayam-idukki-palakkad-malappuram-wayanad-kozhikode-kannur-kasaragod)